ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിമാരും എംഎല്‍എമാരും എത്തി; വടകരയില്‍ അദാലത്ത് പുരോഗമിക്കുന്നു


വടകര: എല്‍ഡിഎഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും വടകരയില്‍ താലൂക്ക് തല അദാലത്ത് പുരോഗമിക്കുന്നു. വടകര ടൗണ്‍ഹാളിലാണ് അദാലത്ത് നടക്കുന്നത്.

വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തുറമുഖ മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, ജില്ലാ കളക്ടടര്‍ എ.ഗീത എംഎല്‍എമാരായ കെ.കെ രമ, കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍, ഇ.കെ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുന്നത്.
പരാതിക്കാര്‍ക്ക് സ്‌പോട്ട് സൊല്യൂഷന്‍ നല്‍കുന്നതിനായി വിവിധ വകുപ്പ് മേധാവികളും വേദിയില്‍ എത്തിയിട്ടുണ്ട്.

മെയ് 8ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അദാലത്താണ് ഇന്ന് നടത്തുന്നത്. ഉച്ചയ്ക്ക് 12.30 വരെയാണ് അദാലത്ത് നടക്കുക.

,