വടകര ഗവ. ജില്ലാ ആശുപത്രിയില്‍ ആദ്യമായി ഒപി ടിക്കറ്റ് എടുക്കുന്നവരാണോ; എങ്കില്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിച്ചോളൂ


വടകര: ഗവ. ജില്ലാ ആശുപത്രിയില്‍ ആദ്യമായി ഒപി ടിക്കറ്റ് എടുക്കുന്നതിന് ഇനി പുതിയ മാറ്റങ്ങള്‍. ആദ്യമായി ഒപി ടിക്കറ്റെടുക്കുന്നവർ യുണീക്ക് ഹെൽത്ത് ഐഡൻ്റിഫിക്കേഷൻ (UHID) ഇ ഹെൽത്ത് കാർഡ് കൊണ്ടുപോവണം.

ഹെൽത്ത് കാർഡ് കൈവശമില്ലാത്തവരാണെങ്കില്‍ ആധാർ കാർഡ് അല്ലെങ്കില്‍ ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ കയ്യിൽ കരുതേണ്ടതാണ്. പിന്നീടുള്ള ചികിത്സകള്‍ക്ക് നിങ്ങളുടെ ഹെൽത്ത് കാർഡ് ഉപയോഗിച്ചാവും പരിശോധന നടത്തുക.