ചോമ്പാല്‍ ഹാര്‍ബറിന് സമീപത്തായി അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി


അഴിയൂര്‍: വടകര ചോമ്പാല്‍ ഹാര്‍ബര്‍ പരിസരത്തു നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. ഹാര്‍ബറില്‍ മല്‍സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന് നിര്‍മിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ആക്രി കച്ചവടക്കാരനാണെന്നാണ് നിഗമനം. കാവിഷര്‍ട്ടും കോഫി കളര്‍ മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. 165 സെന്റീ മീറ്റര്‍ ഉയരമുണ്ട്. ചോമ്പാല പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.