അഖിൽരാജ് മികച്ച ഫൈറ്ററെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പമ്പിൽ


വടകര : സെറിബ്രൽ പാൾസി രോഗത്തോട് പൊരുതുമ്പോഴും അതിജീവനത്തിന്റെ വഴികൾ തേടി പോരാട്ടം തുടരുന്ന അഖിൽരാജ് തനിക്ക് പ്രചോദനമാണെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. അഖിൽ രാജിന്റെ വസതിയിൽ എത്തിയപ്പോഴായിരുന്നു ഷാഫിയുടെ പ്രതികരണം.

സ്ഥാനാർഥിക്കൊപ്പം കെ.കെ. രമ എം.എൽ.എ, കോട്ടയിൽ രാധാകൃഷ്ണൻ, വി. കെ. പ്രേമൻ, പ്രേമകുമാരി വനമാലി, ഹരീന്ദ്രൻ കരിമ്പനപ്പാലം, കെ. മനോജ്‌ എന്നിവരും ഉണ്ടായിരുന്നു.