തൊഴിലന്വേഷകരേ ഇതിലേ…. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദമായി നോക്കാം


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

ചക്കിട്ടപാറ പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച 30-ന് രാവിലെ 11 മണിക്ക് ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിൽ. ഫോൺ: 9645873875.

സമഗ്ര ശിക്ഷാ കേരള നിപുണ്‍ ഭാരത് മിഷൻ പദ്ധതിയിലേക്ക് ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. വാക്ഇൻറർവ്യൂ നാളെ പകൽ 10.30 ന് കിഴക്കേ നടക്കാവിലെ എസ്എസ്കെ ജില്ലാ പ്രോജക്ട് ഓഫീസിൽ. ഫോൺ: 0495 2961441

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നഴ്‌സിങ് അസിസ്റ്റന്റിനെ 179 ദിവസത്തേക്ക് താത്ക്കാലികമായി നിയമിക്കുന്നു. യോഗ്യത: നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്നോ അസാപ് കേരളയില്‍ നിന്നോ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിരിക്കണം. പ്രായപരിധി 18 നും 36 നും ഇടയില്‍. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 27 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസ് ഓഫീസില്‍ എത്തിച്ചേരണം.

Summary: temporary appointment in various places in the district, let’s see in detail