വടകര ജി.വി.എച്ച്.എസ്.എസില്‍ ഉള്‍പ്പെടെ ജില്ലയിലെ വിവിധയിടങ്ങളില്‍ അധ്യാപക ഒഴിവ്; യോഗ്യതകളും മറ്റ് വിവരങ്ങളും വിശദമായറിയം


വടകര: വടകര ജി.വി.എച്ച്.എസ്.എസില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഓണ്‍ട്രപ്രനേര്‍ഷിപ്പ് ഡെവലപ്മെന്റ് (ഇ.ഡി.), വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഫോര്‍വീലര്‍ സര്‍വീസ് ടെക്നീഷ്യന്‍ എന്നീ നിയമനം നടത്തുന്നു. അഭിമുഖം ജൂണ്‍ രണ്ടിന് 11 മണിക്ക് . ഫോണ്‍: 9895294161.

ഉള്ളിയേരി: ഒറവില്‍ ജി.എല്‍.പി. സ്‌കൂളില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്-ഫുള്‍ടൈം) നിയമനം നടത്തുന്നു. അഭിമുഖം ജൂണ്‍ എട്ടിന് 11-ന്.

കൊയിലാണ്ടി: ജി.എം.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ രണ്ടിന് 10 മണിക്ക്.

നടുവണ്ണൂര്‍: കോട്ടൂര്‍ എ.യു.പി. സ്‌കൂളില്‍ യു.പി.എസ്.ടി., സംസ്‌കൃതം അധ്യാപകനിയമനം നടത്തുന്നു. അഭിമുഖം ജൂണ്‍ ഒന്നിന് രണ്ടുമണിക്ക്.

നടുവണ്ണൂര്‍: കാവുന്തറ ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളില്‍ പാര്‍ട്ട് ടൈം അറബിക് അധ്യാപകനിയമനത്തിന് ജൂണ്‍ ഒന്നിന് രണ്ടുമണിക്ക് അഭിമുഖം നടത്തും

തിക്കോടി: വന്‍മുഖം ഗവ: ഹൈസ്‌കൂളില്‍ എച്ച്.എസ് .ടി ഹിന്ദി, എല്‍.പി.എസ്.ടി ഒഴിവുകളിലേക്ക് അഭിമുഖം 31 ന് 10 മണിക്ക്.

ബേപ്പൂര്‍: ബേപ്പൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ എല്‍.പി.എസ്.ടി. തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ്യ് 31ന് രാവിലെ 10ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ബേപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.എസ്.ടി. തസ്തികയില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ്യ് 31ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

പെരുമണ്ണ: പെരുമണ്ണ ഇ.എം.എസ്. ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം (ജൂനിയര്‍), കെമിസ്ട്രി(ജൂനിയര്‍) വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ ഒന്നിന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 0495 2433420.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാച്വറല്‍സയന്‍സ്, മലയാളം എന്നീ തസ്തികകളില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 0495 2433844.

പന്തീരാങ്കാവ്: കൊടല്‍ ഗവ. യു.പി. സ്‌കൂളില്‍ യു.പി. വിഭാഗത്തില്‍ അറബിക് അധ്യാപക ഒഴിവിലേക്ക് ജൂണ്‍ രണ്ടിന് രണ്ടുമണിക്ക് അഭിമുഖം.

താമരശ്ശേരി: പള്ളിപ്പുറം ജി.എം.യു.പി. സ്‌കൂളില്‍ താത്കാലിക യു.പി.എസ്.ടി. തസ്തികയിലേക്ക് നിയമനം നടത്തുന്നു.

ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

നരിക്കുനി: നെടിയനാട് വെസ്റ്റ് ജി.എല്‍.പി. സ്‌കൂളില്‍ എല്‍.പി.എസ്.എ. തസ്തികയിലും പാര്‍ട്ട് ടൈം ജൂനിയര്‍ അറബിക് അധ്യപകതസ്തികയിലും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇരുതസ്തികകളിലേക്കും ജൂണ്‍ ഒന്ന് വ്യാഴാഴ്ച രണ്ടുമണിക്കും മൂന്നിനുമായി അഭിമുഖം നടക്കും.

പുതുപ്പാടി: മലപുറം ജി.എം.എല്‍.പി. സ്‌കൂളില്‍ ഒഴിവുള്ള പ്രൈമറി അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.

അഭിമുഖം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവണം.

പുതുപ്പാടി : കൈതപ്പൊയില്‍ ജി.എം.യു.പി. സ്‌കൂളില്‍ യു.പി.എസ്.ടി., അറബിക് (എല്‍.പി.), ഹിന്ദി അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും.