Tag: Train

Total 52 Posts

കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡക്കര്‍ തീവണ്ടി; ട്രയൽ റൺ വിജയകരം

പാലക്കാട്: കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം. ബെംഗളൂരു-കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടമാണ് ഇന്ന് നടന്നത്. ദക്ഷിണ റെയില്‍വേയും സേലം, പാലക്കാട് ഡിവിഷനുകളും ചേര്‍ന്നാണ് പരീക്ഷണ ഓട്ടം നടത്തിയത്. ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്ന സമയം ഉടന്‍ തന്നെ പ്രഖ്യാപിക്കും. റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ്

യശ്വന്ത്പൂർ – കണ്ണൂർ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; 20 പേരുടെ ഫോണും പണവും നഷ്ടപ്പെട്ടു, ബാഗുകള്‍ ശൗചാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

കണ്ണൂര്‍: യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. ഇരുപത് പേരുടെ ഐഫോണുകളും പണവും ആഭരങ്ങളും നഷ്ടപ്പെട്ടു. സേലത്തിനും ധര്‍മ്മപൂരിക്കും ഇടയില്‍വച്ച് ഇന്ന് പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. എസി കോച്ചുകളിലാണ് പ്രധാനമായും കവര്‍ച്ച നടന്നത്. തുടര്‍ന്ന് യാത്രക്കാര്‍ സേലത്ത് ഇറങ്ങി പോലീസില്‍ പരാതി നല്‍കി. യാത്രക്കാര്‍ ഉറങ്ങുന്ന സമയത്തായിരുന്നു സംഭവം. കവര്‍ച്ച നടത്തിയ ശേഷം മോഷ്ടാക്കള്‍

ട്രെയിനില്‍ ടി.ടി.ഇക്ക് നേരെ വീണ്ടും അക്രമണം; ജനശതാബ്ദി എക്‌സ്പ്രസില്‍ ഭിക്ഷക്കാരന്‍ ടിടിഇയുടെ മുഖത്ത് മാന്തി, കണ്ണിന് പരുക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനില്‍ ടി.ടി.ഇക്ക് നേരെ വീണ്ടും അക്രമണം. ജനശതാബ്ദി എക്‌സ്പ്രസിലെ ടി.ടി.ഇ ജെയ്‌സണ്‍ തോമസിനാണ് പരിക്കേറ്റത്. രാവിലെ 5.50ന് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് സംഭവം. ഒരു ഭിക്ഷക്കാരന്‍ ടി.ടി.ഇയുടെ മുഖത്ത് മാന്തുകയായിരുന്നു. പിന്നാലെ നീങ്ങി തുടങ്ങിയ ട്രെയിനില്‍ നിന്നും ഇയാള്‍ ചാടി രക്ഷപ്പെട്ടു. ടിക്കറ്റ് എടുക്കാതെയായിരുന്നു ഇയാള്‍ ട്രെയിനില്‍ കയറിയത്. തുടര്‍ന്ന്

കാസര്‍കോട് ട്രെയിന്‍ തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു; അപകട സ്ഥലത്ത് നിന്നും മോഷ്ടിച്ചതെന്നു സംശയിക്കുന്ന 4 മൊബൈല്‍ ഫോണ്‍ കണ്ടെത്തി

കാസര്‍കോട്: പള്ളത്ത് ചൊവ്വാഴ്ച്ച പുലര്‍ച്ചെ ട്രെയിന്‍ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ് സാഹിര്‍ (19), നിഹാല്‍ (19) എന്നിവരാണ് മരിച്ചത്. ഇവര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തു നിന്നും നാല് മൊബൈല്‍ ഫോണും പോലീസ് കണ്ടെത്തി. ഈ ഫോണുകള്‍ ഇവര്‍ മോഷ്ടിച്ചതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ മോഷണക്കേസുകളില്‍ പ്രതികളായിരുന്നു ഇരുവരും. മോഷ്ടിച്ച മൊബൈല്‍

വടകരയില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്; അന്വേഷണം ശക്തമാക്കി പോലീസ്

വടകര: നാദാപുരം റോഡ് റെയില്‍വെ സ്റ്റേഷനും മുക്കാളി റെയില്‍വെ സ്റ്റേഷനും ഇടയില്‍ രണ്ടു ട്രെയിനുകള്‍ക്കു നേരെ കല്ലേറ്. വന്ദേഭാരത്, മലബാര്‍ എക്‌സ്പ്രസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. വ്യാഴാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായിരിക്കുന്നത്. വന്ദേഭാരതിന്റെ ഡിസ്‌പെ ബോര്‍ഡിന് കേടുപാടുണ്ടായി. ആര്‍.പിഎഫും, ചോമ്പാല പൊലീസും സ്ഥലത്ത് പരിശോധന നടത്തുകയാണ്. റെയില്‍വെ ട്രാക്കിന്

തിരക്ക്; പരശുറാമില്‍ വീണ്ടും ഒരു വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു, സംഭവം ട്രെയിന്‍ വടകര സ്റ്റേഷന്‍ വിട്ടതിനു ശേഷം

കൊയിലാണ്ടി: മംഗളൂരു- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസില്‍ തിരക്ക് കാരണം ഒരു വിദ്യാര്‍ത്ഥിനി കൂടി കുഴഞ്ഞുവീണു. ട്രെയിന്‍ വടകര സ്റ്റേഷന്‍ വിട്ട് കൊയിലാണ്ടി എത്താറായപ്പോഴാണ് സംഭവം. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ വിദ്യാര്‍ത്ഥിനിയെ കൊയിലാണ്ടി സ്റ്റേഷനില്‍ ഇറക്കി. നിന്ന് തിരിയാന്‍ പോലും പറ്റാത്തത്രയും തിരക്കുള്ള കോച്ചില്‍ വിദ്യാര്‍ത്ഥിനി വീണപ്പോള്‍ വെള്ളം പോലും കൊടുക്കാന്‍ കഴിഞ്ഞില്ലെന്ന് യാത്രക്കാരന്‍ ടി.പി

ട്രെയിനിലാണോ യാത്ര ? എങ്കില്‍ ഈ നമ്പറുകള്‍ സേവ് ചെയ്‌തോളൂ

തിരുവനന്തപുരം: ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്കായി കണ്‍ട്രോള്‍ റൂം നമ്പറുകള്‍ പങ്കുവെച്ച് കേരള പോലീസ്. ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വേ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാനുള്ള നമ്പറുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പോലീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 9846200180, 9846200150, 9846200100 എന്നിവയാണ് വിളിക്കേണ്ട നമ്പറുകള്‍. കൂടാതെ 9497935859 എന്ന വാട്സ്ആപ് നമ്പറിൽ ഫോട്ടോ, വീഡിയോ,

പരശുറാം എക്സ്പ്രസ് ട്രെയിനില്‍ തിക്കും തിരക്കും; വടകരയില്‍ നിന്നും കയറിയ ഒരു വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ രണ്ടുപെണ്‍കുട്ടികള്‍ കുഴഞ്ഞ് വീണു

വടകര: പരശുറാം എക്സ്പ്രസിലെ തിക്കിലും തിരക്കിലും പെട്ട് രണ്ട് പെണ്‍കുട്ടികള്‍ കുഴഞ്ഞു വീണു. ഒരാള്‍ തിക്കോടിയില്‍ വച്ചും മറ്റൊരാള്‍ കൊയിലാണ്ടിയ്ക്കും കോഴിക്കോടിനും ഇടയില്‍ വെച്ചുള്ള യാത്രയിലുമാണ് കുഴഞ്ഞു വീണത്. വടകരയില്‍ നിന്നും കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് കയറിയ വിദ്യാര്‍ഥിനികളാണ് കുഴഞ്ഞുവീണത്. [midd1] തിങ്കളാഴ്ച രാവിലെ ബംഗുളുരുവില്‍ നിന്നും നാഗര്‍കോവിലേക്ക് പുറപ്പെട്ട പരശുറാം എക്സ്പ്രസില്‍ വച്ചാണ് സംഭവം.

വടകര – കോഴിക്കോട് ട്രെയിൻ യാത്ര ദുരിതം; പരിഹാരം അഭ്യർത്ഥിച്ച് റെയിൽവേ മന്ത്രിക്ക് കുറ്റ്യാടി എം.എൽ.എ യുടെ കത്ത്

വടകര: വടകരയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കും, തിരിച്ചും , രാവിലെയും വൈകുന്നേരവും ഉള്ള ട്രെയിൻ ഗതാഗതം ആയിരക്കണക്കിന് ജനങ്ങൾക്ക് ദുരിതമാവുകയാണ്. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എം.എൽ.എ കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ റെയിൽവേ മന്ത്രിക്ക് കത്ത് അയച്ചു. പ്രായമായവരും വിദ്യാർത്ഥികളും സ്ത്രീകളും ജീവൻ പണയം വെച്ചാണ് രാവിലെ ട്രെയിനിൽ യാത്ര ചെയ്യുന്നത്. ഒരു

തലശ്ശേരി- മാഹി ബൈപാസ്, അഴിയൂരില്‍ ഗര്‍ഡര്‍ സ്ഥാപിക്കല്‍; ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

അഴിയൂര്‍: തലശ്ശേരി – മാഹി ബൈപാസില്‍ അഴിയൂരില്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനാല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം. ഈ മാസം പത്തുവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 22638 മംഗ്ലൂരു സെന്‍ട്രല്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപര്‍ഫാസ്റ്റ് എക്സ്പ്രസ് ബുധനാഴ്ച്ച 2.50 മണിക്കൂര്‍ വൈകും. ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന 22637 മംഗ്ലൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ്