പരശുറാം എക്സ്പ്രസ് ട്രെയിനില്‍ തിക്കും തിരക്കും; വടകരയില്‍ നിന്നും കയറിയ ഒരു വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ രണ്ടുപെണ്‍കുട്ടികള്‍ കുഴഞ്ഞ് വീണു


വടകര: പരശുറാം എക്സ്പ്രസിലെ തിക്കിലും തിരക്കിലും പെട്ട് രണ്ട് പെണ്‍കുട്ടികള്‍ കുഴഞ്ഞു വീണു. ഒരാള്‍ തിക്കോടിയില്‍ വച്ചും മറ്റൊരാള്‍ കൊയിലാണ്ടിയ്ക്കും കോഴിക്കോടിനും ഇടയില്‍ വെച്ചുള്ള യാത്രയിലുമാണ് കുഴഞ്ഞു വീണത്. വടകരയില്‍ നിന്നും കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് കയറിയ വിദ്യാര്‍ഥിനികളാണ് കുഴഞ്ഞുവീണത്.

[midd1]

തിങ്കളാഴ്ച രാവിലെ ബംഗുളുരുവില്‍ നിന്നും നാഗര്‍കോവിലേക്ക് പുറപ്പെട്ട പരശുറാം എക്സ്പ്രസില്‍ വച്ചാണ് സംഭവം. വന്ദേഭാരത് കടന്നു പോകാന്‍ അരമണിക്കൂറോളം നിര്‍ത്തിയിട്ടപ്പോഴായിരുന്നു സംഭവം. സഹയാത്രക്കാര്‍ ചേര്‍ന്നാണ് ഇരുവര്‍ക്കും ശ്രൂശ്രൂഷ നല്‍കി കോഴിക്കോട്ടേക്ക് എത്തിച്ചത്.