Tag: Perambra

Total 63 Posts

പേരാമ്പ്രയിൽ നിന്നും രണ്ടുപേരെ തട്ടിക്കൊണ്ടുപോയ സംഭവം; ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ

പേരാമ്പ്ര: പേരാമ്പ്രയിൽ നിന്നും രണ്ടുപേരെ തട്ടിക്കൊണ്ടപോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പേരാമ്പ്ര പുറ്റംപൊയിൽ ആരാമത്തിൽ അർജുൻ ആണ് അറസ്റ്റിലായത് . ഒരു മാസത്തോളമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെയാണ് പേരാമ്പ്ര പ്രിൻസിപ്പൽ എസ് ഐ വിനോദ് കുമാർ ആണ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പ് പെെതോത്ത് സ്വദേശി മെഹ്നാസ്, മുഹമ്മദ് അസ്ലം എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.

രാജ്യത്തെ വെട്ടിമുറിക്കുന്ന, സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാറിനെതിരെ അതിശക്തമായ പ്രതിഷേധം പാര്‍ലമെന്റില്‍ ഉയരണമെന്ന് ശൈലജ ടീച്ചര്‍; പേരാമ്പ്രയില്‍ കരുത്തുകാട്ടി എല്‍.ഡി.എഫിന്റെ റോഡ് ഷോ

പേരാമ്പ്ര: നമ്മുടെ രാജ്യത്തെ വെട്ടിമുറിക്കാനൊരുങ്ങുന്ന, രാജ്യത്തെ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ചെയ്തികള്‍ക്കെതിരായുള്ള അതിശക്തമായ പ്രതിഷേധം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉയരേണ്ടതായിട്ടുണ്ടെന്ന് കെ.കെ.ശൈലജ ടീച്ചര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ നടന്ന റോഡ് ഷോയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞതവണ തെരഞ്ഞെടുത്ത യു.ഡി.എഫിന്റെ എം.പിമാര്‍ പൗരത്വഭേദഗതി നിയമം പാസാക്കുമ്പോള്‍ വരെ മൗനം പാലിച്ചുവെന്നത് അങ്ങേയറ്റം മോശമായ

നൊച്ചാട് സ്വദേശിനിയുടെ കൊലപാതകം; സ്വർണം വിൽക്കാൻ മുഖ്യപ്രതിയെ സഹായിച്ച ആള്‍ പിടിയില്‍

പേരാമ്പ്ര: നൊച്ചാട് സ്വദേശി അനുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതിക്ക് സഹായം നല്‍കിയ കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. അനുവിന്റെ സ്വര്‍ണ്ണം വില്‍ക്കാന്‍ പ്രതിയെ സഹായിച്ചയാളാണ് അറസ്റ്റിലായത്‌. ഇന്നലെ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി മുജീബ് റഹ്‌മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാത്രി മുഴുവന്‍ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണ്ണം വില്‍ക്കുവാന്‍ സഹായിച്ചയാളെക്കുറിച്ചുളള

നൊച്ചാട് സ്വദേശിനി അനുവിന്റെ മരണം കൊലപാതകമെന്ന് സംശയം; ശരീരത്തില്‍ മുറിപ്പാടുകളും ചതവും, ചുവന്ന ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങളില്‍ തോട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനുവിന്റെ മരണം കൊലപാതകമെന്ന് സംശയം. ശരീരത്തില്‍ മുറിപ്പാടുകളും ചതവുമുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവസമയത്് പ്രദേശത്ത് എത്തിയ ചുവന്ന ബൈക്ക് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. അനുവിനെ അപായപ്പെടുത്തിയശേഷം ശരീരത്തിലെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ബൈക്കിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

ആടിയും പാടിയും, പാട്ടിന് താളംപിടിച്ചും കുറ്റ്യാടി തണല്‍ കരുണ ഭിന്നശേഷി വിദ്യാലയത്തിലെ കുഞ്ഞ് അതിഥികള്‍; പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് മറക്കാനാകാത്ത ദിനം

പേരാമ്പ്ര: പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് ഇന്ന് എന്നത്തെയും പോലെ ഒരു സാധാരണ ദിവസമായിരുന്നില്ല. ഓഫീസിലേക്ക് വന്നെത്തിയ കുറ്റ്യാടി തണല്‍ കരുണ ഭിന്നശേഷി വിദ്യാലയത്തിലെ കുഞ്ഞ് അതിഥികളെ സ്വീകരിക്കാനും സ്നേഹത്തോടെ അവരോടൊപ്പം സമയം ചെലവിടാനാനുമായതിന്റെ സന്തോഷത്തിലാണ് അവര്‍. കണ്ടും കേട്ടും പഠിച്ചും പാട്ടുപാടിയുമൊക്കെ അഗ്നിരക്ഷാ നിലയത്തില്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരം ആഘോഷമാക്കിയാണ് കുട്ടികള്‍ മടങ്ങിയത്. ഇന്ന് രാവിലെയാണ്

കലോത്സവത്തില്‍ ‘വീട്ടുകാരായി’ കുടിവെള്ളം കൊടുത്ത് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍; ചുക്കുകാപ്പിയും വെള്ളവുമായി പൊലീസുകാരും സജീവം

പേരാമ്പ്ര: ജില്ലാ കലോത്സവം നടക്കുന്ന പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന് തൊട്ടടുത്താണ് പേരാമ്പ്ര ഫയര്‍ സ്റ്റേഷന്‍. സ്റ്റേഷന് തൊട്ടരികിലായി ഏറെ പ്രാധാന്യമുള്ള ഒരു കലാമാമാങ്കം അരങ്ങേറുമ്പോള്‍ തങ്ങളെ ബാധിക്കില്ലെന്ന തരത്തില്‍ മാറിനില്‍ക്കുകയല്ല, മറിച്ച് സ്വന്തം വീട്ടിലെ പരിപാടിയിലെന്ന പോലെ ഫയര്‍ഫോഴ്സും കലോത്സവത്തിന് പിന്തുണ നല്‍കുകയാണ്. പരിപാടി കാണാനെത്തുന്നവര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ശുദ്ധമായ കുടിവെള്ളവുമായി പ്രധാനവേദിയുടെ പ്രവേശന കവാടത്തിനരികെ

പേരാമ്പ്രയിൽ സെയിൽസ് ഗേളിന് ക്രൂര മർദ്ദനമേറ്റ സംഭവം; പരാതിയിൽ പോലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നു

പേരാമ്പ്ര: മാർബിൾ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന യുവതിയെ കടയുടമ പൂട്ടിയിട്ടു മർദ്ദിച്ചു എന്ന പരാതിയിൽ പോലീസ് യുവതിയുടെ മൊഴിയെടുക്കുന്നു. 34 കാരിയായ യുവതിയെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ചു എന്നാണ് പരാതി. ഈ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുകയാണ് യുവതി. ജോലിയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും ഒരു ദിവസം

മക്കയിലും താരമായി ചക്കിട്ടപ്പാറക്കാരനായ ‘പച്ചകാക്ക’; പേരുപോലെ കൗതുകമാണ് എൺപത് കഴിഞ്ഞ കുഞ്ഞിമൊയ്തിക്ക

പേരാമ്പ്ര: ‘പച്ചകാക്ക’ പേര് കേൾക്കുമ്പോൾ ഒരു കൗതുകമൊക്കെ തോന്നാം. പച്ച വസ്ത്രം മാത്രം ധരിക്കുന്ന പേരാമ്പ്ര ചക്കിട്ടപ്പാറക്കാരനായ കുഞ്ഞിമൊയ്തീനെ നാട്ടുകാർ വിളിക്കുന്ന പേരാണ് പച്ചകാക്ക എന്നത്. കെ.എം.സി.സി യുടെ നേതൃത്വത്തിൽ വൃദ്ധരും നിർദ്ധനരുമായ 100 പേരെ സൗജന്യമായി ഉംറ നിർവഹിക്കാൻ കൊണ്ടുപോയതിൽ ‘പച്ചക്കാക്ക’യും ഉണ്ട് . മക്കയിലും താരമായി പച്ചകാക്ക മാറിയത് സോഷ്യൽ മീഡിയയിൽ പങ്ക്

പേരാമ്പ്ര എരവട്ടൂർ മാണിക്കോത്ത് സോജേഷ് അന്തരിച്ചു

top1] പേരാമ്പ്ര: എരവട്ടൂർ മാണിക്കോത്ത് സോജേഷ് അന്തരിച്ചു. മുപ്പത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: അഖിത മക്കൾ: സ്നിഗ്ധ, സാഗരിത്, നിസരിത് . അച്ഛൻ: നാരായണൻ (പരേതൻ) അമ്മ: സുലോചന സഹോദരൻ: നിധിൻ.

പേരാമ്പ്ര എസ്‌റ്റേറ്റില്‍ 100 കോടിയുടെ വന്‍ പദ്ധതിയുമായി ഗോകുലം ഗ്രൂപ്പ്; കോഴിക്കോട് ജില്ലയില്‍ ആദ്യം

പേരാമ്പ്ര: പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പേരാമ്പ്ര എസ്‌റ്റേറ്റില്‍ ഗോകുലം ഗ്രൂപ്പ് നാച്വറല്‍ വെഞ്ച്വര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി സയന്‍സ് പാര്‍ക്ക് ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി എസ്ട്രാജി ക്ലബ് ഡയറക്ടര്‍ കോശി, ഡോ.ജോസഫ് ഡി ഫെര്‍ണാണ്ടസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ശാസ്ത്ര തത്വങ്ങളെ പ്രായോഗികരീതിയിൽ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സയൻസ് പാർക്കാണിത്. പെന്‍സില്‍ മുതല്‍