Tag: Elephant

Total 12 Posts

കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കാന്‍ പടക്കപ്രയോഗം; ഗുണ്ട് കൈയ്യിലിരുന്ന് പൊട്ടി കക്കയത്തെ വനംവകുപ്പ് വാച്ചർക്ക് പരിക്ക്

കൂരാച്ചുണ്ട്: ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമത്തിനിടയില്‍ കക്കയത്തെ വനംവകുപ്പ് വാച്ചർക്ക് പരുക്ക്. കാട്ടാനകളെ വിരട്ടിയോടിക്കാന്‍ ഗുണ്ട് ഉപയോഗിച്ചപ്പോൾ അത് കൈയ്യിലിരുന്ന് പൊട്ടുകയായിരുന്നു. താൽക്കാലിക വാച്ചർ പൂവത്തുംചോല തായാട്ടുമ്മൽ വി.കെ. സുനിലിനാണ് (44)  പരിക്കേറ്റത്. അപകടത്തില്‍ കൈപ്പത്തിക്കും, ചെവിക്കുമടക്കം പരിക്കേറ്റ സുനിലിന് മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ വെച്ച് ഇന്ന് കൈയ്ക്ക് ശസ്ത്രക്രിയ നടത്തും. കക്കയം

അഞ്ചോ അതില്‍ കൂടുതലോ ആനകള്‍ ഉള്ള ഉത്സവങ്ങളില്‍ ഇനി എലിഫന്റ് സ്‌ക്വാഡ് നിര്‍ബന്ധം; സ്‌ക്വാഡ് രൂപീകരണ നടപടികള്‍ക്കൊരുങ്ങി നാട്ടാന പരിപാലന ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി യോഗം

കോഴിക്കോട്: ജില്ലയില്‍ എലിഫന്റ് സ്‌ക്വാഡ് രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നാട്ടാന പരിപാലന ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി യോഗം തീരുമാനിച്ചു. അഞ്ചോ അതില്‍ കൂടുതലോ ആനകള്‍ ഉള്ള ഉത്സവങ്ങളില്‍ ഇനി എലിഫന്റ് സ്‌ക്വാഡിന്റെ സാന്നിധ്യം നിര്‍ബന്ധമാണ്. ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പ് ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവരെ രജിസ്റ്റര്‍ ചെയ്യിപ്പിക്കാന്‍ ഉത്സവ കോര്‍ഡിനേഷന്‍ കമ്മിറ്റിയോട് യോഗം ആവശ്യപ്പെട്ടു. നിലവില്‍ 30

വിളക്കുകാലുകൾ തകർത്തു, ആളുകൾക്ക് പിന്നാലെ ഓടി; കൊയിലാണ്ടി വിയ്യൂർ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ദൃശ്യങ്ങൾ വടകര ഡോട് ന്യൂസിന്

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ദൃശ്യങ്ങൾ വടകര ഡോട് ന്യൂസിന് ലഭിച്ചു. ഞായറാഴ്ച രാത്രി 11:45 ഓടെയാണ് സംഭവം. എഴുന്നള്ളിച്ച ശേഷം ക്ഷേത്രനടയിൽ നിന്ന് പുറത്തിറങ്ങവെയാണ് പാക്കത്ത് ശ്രീക്കുട്ടൻ എന്ന കൊമ്പനാന ആക്രമ സക്തനാവുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.  ഇടഞ്ഞ ആന പാപ്പാനെ തട്ടിത്തെറിപ്പിച്ചു. അക്രമാസക്തനായ ആന ക്ഷേത്രത്തിന് മുൻവശത്തുണ്ടായിരുന്ന പ്രധാന

വിയ്യൂർ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാനെ തട്ടിത്തെറിപ്പിച്ചു, ഭണ്ഡാരം വലിച്ചെറിഞ്ഞു

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ആനയിടഞ്ഞു. ഞായറാഴ്ച രാത്രി 11:45 ഓടെയാണ് സംഭവം. എഴുന്നള്ളിച്ച ശേഷം ക്ഷേത്രനടയിൽ നിന്ന് പുറത്തിറങ്ങവെയാണ് പാക്കത്ത് ശ്രീക്കുട്ടൻ എന്ന കൊമ്പനാന ഇടഞ്ഞത്. ഇടഞ്ഞ ആന പാപ്പാനെ തട്ടിത്തെറിപ്പിച്ചു. അക്രമാസക്തനായ ആന ക്ഷേത്രത്തിന് മുൻവശത്തുണ്ടായിരുന്ന പ്രധാന ഭണ്ഡാരം ഇളക്കിയെടുത്ത ആന അത് കുളത്തിന് സമീപത്തേക്ക് വലിച്ചെറിഞ്ഞു. മതിലിൽ സ്ഥാപിച്ച

ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു; അക്രമിച്ചത് ആനക്കോട്ടയില്‍ നിന്നും 25 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ കൊമ്പന്‍

തൃശ്ശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ ഒറ്റക്കൊമ്പന്‍ പാപ്പാനെ കുത്തിക്കൊന്നു. ചന്ദ്രശേഖരന്‍ എന്ന ആനയുടെ രണ്ടാം പാപ്പാനായ എ.ആര്‍ രതീഷാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ആനക്കോട്ടയില്‍ നിന്നും ആനയെ പുറത്തിറക്കി വെള്ളം കൊടുക്കുമ്പോഴായിരുന്നു അക്രമണം ഉണ്ടായത്. ഉടന്‍ തന്നെ മറ്റു പാപ്പാന്മാര്‍ ചേര്‍ന്ന് രതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നാം പാപ്പാന്‍ അവധിയായിരുന്നതിനാലാണ് രതീഷ് ആനയ്ക്ക് വെള്ളം

പയ്യോളി എസ്.ഐയെ വെല്ലുവിളിച്ച പേരാമ്പ്രയിലെ മംഗലശ്ശേരി നീലകണ്ഠന്‍; പുത്തലത്ത് കൈതേരിച്ചാലിൽ പക്രൻ ആനപക്രനായ കഥ

രഞ്ജിത്ത് ടി.പി. അരിക്കുളം ഏകദേശം ഒരു അറുപത് വർഷങ്ങൾക്ക് മുമ്പ് പേരാമ്പ്രക്കടുത്ത് ചെറുവണ്ണൂർ ഗ്രാമത്തിൽ മരംവലിക്കുവാൻ വന്ന ആന ഇടഞ്ഞു. നാട്ടുകാർ പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടി. സ്കൂൾ വിടും മുമ്പ് കുട്ടികളെ രക്ഷിതാക്കൾ വിളിച്ച് ഇടവഴികളിലൂടെ വീട്ടിലേക്ക് കൊണ്ടു പോയി. നാടു മുഴുവൻ ഇളക്കി മറിച്ച്, സർവ്വതും നശിപ്പിച്ച് ചിന്നം വിളിച്ച് പോർവിളി മുഴക്കി

കാട്ടനപ്പേടിയില്‍ ബത്തേരി: നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ

ബത്തേരി: ബത്തേരി നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ. കാട്ടാന ജനവാസകേന്ദ്രത്തില്‍ ഇറങ്ങുകയും ആളുകളെ ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ വനംവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭയിലെ പത്തുവാര്‍ഡുകളില്‍ സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ കാട്ടാനയിറങ്ങിയത്. നടുറോഡിലിറങ്ങിയത കാട്ടാന നടന്നുപോവുകയായിരുന്ന

ബത്തേരി ടൗണില്‍ കാട്ടാനയുടെ വിളയാട്ടം; നടന്നുപോവുകയായിരുന്നയാളെ തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തി (വീഡിയോ)

സുല്‍ത്താന്‍ബത്തേരി: നടുറോഡില്‍ കാട്ടാനയുടെ വിളയാട്ടം. സുല്‍ത്താന്‍ ബത്തേരി ടൗണിലാണ് ഇന്ന് പുലര്‍ച്ചെയോടെ കാട്ടാനയിറങ്ങിയത്. രണ്ട് മണിയോടെയായിരുന്നു കാട്ടാന നടുറോഡിലിറങ്ങിയത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന യാത്രക്കാരനെ കാട്ടാന തുമ്പിക്കൈ വീശിയടിച്ച് നിലത്തിട്ടു. തമ്പി എന്നയാളാണ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് നാട്ടുകാരും വനപാലകരും ചേര്‍ന്ന് ആനയെ കാട്ടിലേക്ക് തുരത്തി. ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള ആര്‍.ആര്‍.ടി.

വിലങ്ങാട്ടെ കാട്ടാന ആക്രമണത്തിന് താല്‍ക്കാലിക പരിഹാരം: വാച്ചര്‍മാരെ നിയമിക്കാനും ലൈറ്റ് സ്ഥാപിക്കാനും തീരുമാനം

നാദാപുരം: വിലങ്ങാട്, കുറ്റല്ലൂര്‍ ആദിവാസി കോളനിയിലെ കാട്ടാന ശല്യത്തിന് താല്‍ക്കാലികമായി പരിഹാരമാകുന്നു. പ്രദേശത്ത് രണ്ട് വാച്ചര്‍മാരെ നിയനമിക്കാന്‍ തീരുമാനമായി. കാട്ടാനകളുടെ ആക്രണത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കിസാന്‍ സഭ നേതാക്കള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. രാത്രി കാലങ്ങളില്‍ മേഖലയില്‍ പെട്രോളിംഗ് നടത്താനും ലൈറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിന് ശാശ്വത

വിലങ്ങാട് മലയോരത്ത് കാട്ടനകളിറങ്ങി: വ്യാപക കൃഷി നാശം

വിലങ്ങാട്: കണ്ണവം വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് മലയോരത്ത് കാട്ടനകളിറങ്ങി. വ്യാപകമായി കൃഷി നശിപ്പിച്ചു. പാലൂര്‍ മേഖലയിലാണ് കാട്ടാനക്കൂട്ടം താണ്ഡവമാടിയത്. ബിജു കുറ്റിക്കാട്ട്, കുഞ്ഞാന്‍ പൊള്ളന്‍പാറ, മാത്യു പുല്‍തകിടിയേല്‍, ടി.എം തോമസ്, ജയ്‌സണ്‍ തുടങ്ങിയവരുടെ കൃഷിയാണ് ആനക്കൂട്ടം നശിപ്പിച്ചത്. തെങ്ങ്, കമുക്, റബ്ബര്‍, വാഴ തുടങ്ങിയവ നശിപ്പിച്ചു. ഒറ്റയാനുള്‍പ്പെടെ അഞ്ച് ആനകളാണ് കൃഷിയിടങ്ങളിലിറങ്ങിയത്.