ഓര്‍ക്കാട്ടേരി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ അന്തരിച്ചു


ഓര്‍ക്കാട്ടേരി: തെക്കെ പുതിയോട്ടില്‍ സുജിത് കുമാര്‍ (സുധീഷ്) അന്തരിച്ചു. നാല്‍പ്പത്തിനാല് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ വെച്ചാണ് മരണം സംഭവിച്ചത്.

അച്ഛന്‍: കുമാരന്‍. അമ്മ: ദേവി. ഭാര്യ: ജിന്‍ഷ. മകള്‍: ദേവാത്മി. സഹോദരങ്ങള്‍: സുനില്‍കുമാര്‍ (ഓര്‍ക്കാട്ടേരി കള്ളുഷാപ്പ്), സുജേഷ് (ഏറാമല സര്‍വീസ് സഹകരണ ബാങ്ക്).

നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ ഓര്‍ക്കാട്ടേരി തച്ചോളിക്ഷേത്രം റോഡിലുള്ള വീട്ടുവളപ്പില്‍ സംസ്‌കാരിച്ചു..