വാണിമേലില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി പനി ബാധിച്ച് മരിച്ചു


[top]

വാണിമേല്‍: പനി ബാധിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നരിപ്പറ്റ ആനപ്പാറയുള്ളതില്‍ മിന്‍ഹജ് (14) ആണ് മരിച്ചത്.

[mid]

വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

പനി ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം.

ആനപ്പാറയുള്ളതില്‍ അലിയുടെയും ജസീറയുടെയും മകനാണ്. രണ്ട് സഹോദരങ്ങളുണ്ട്.