കൊയിലാണ്ടിയില്‍ മധ്യവയസ്കൻ തീകൊളുത്തി മരിച്ചു


കൊയിലാണ്ടി: മുചുകുന്ന് സ്വദേശിയായ മധ്യവയസ്കൻ തീകൊളുത്തി മരിച്ചു. കേളപ്പജി ന​ഗറിലുള്ള അശോകൻ (61) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.

വീട്ടിലെ മുറിയിൽ കയറി വാതിലടച്ചശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശബ്ദംകേട്ടെത്തിയ നാട്ടുകാരും മകനും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും.

മക്കൾ: സന്ദീപ്, സരോജ്.

Summary: middle-aged man committed suicide in Muchukunnu