Tag: committed suicide

Total 5 Posts

ചെക്യാട് പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന യുവതി ആത്മഹത്യ ചെയ്ത സംഭവം; മരണത്തിന് പിന്നില്‍ അവധി നിഷേധിച്ചതെന്ന് ആരോപണം

ഓര്‍ക്കാട്ടേരി: ചെക്യാട് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന യുവതി ആത്മഹത്യ ചെയ്തത് പഞ്ചായത്തില്‍ നിന്നും അവധി നിഷേധിച്ചത് കൊണ്ടാണെന്ന് ആരോപണം. വൈക്കിലശ്ശേരിയില്‍ പുതിയോട്ടില്‍ പ്രിയങ്കയെയാണ്‌ ഇന്നലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇരുപത്തിയാറ് വയസായിരുന്നു. രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് അമ്മ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് പരിസരവാസികള്‍ വന്ന് വാതില്‍ തുറന്ന്

പൊയില്‍ക്കാവിലെ വിദ്യാര്‍ഥിനി റിഹാനയുടെ മരണം: കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്

വടകര: വിദ്യാര്‍ഥിനിയായ പൊയില്‍ക്കാവ് പള്ളിക്കുനി റിഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഇന്നലെയാണ് പൊലീസിന് കത്ത് ലഭിച്ചത്. അതേസമയം, കത്തിന്റെ ഉള്ളടക്കം ആളുകള്‍ തെറ്റായ രീതിയിലാണ് പ്രചരിപ്പിക്കുന്നത്. ‘ഉമ്മ ,വാപ്പി ഇന്നോട് പൊറുക്കണം. ഞാന്‍ ഇന്റെ ഭാഗത്തു നിന്നു വന്ന എല്ലാറ്റിനും ഇന്നോട് പൊരുത്തപ്പെടണം, ഇന്നെ വെറുക്കല്ലട്ടോ, അസ്സലാം മലൈക്കും,

കൊയിലാണ്ടിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം തോട്ടുമുഖത്ത് കടലില്‍ കണ്ടെത്തി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കടലില്‍ കണ്ടെത്തി. തണ്ണീംമുഖത്ത് ചെറിയ പുരയില്‍ ചന്ദ്രമതിയുടെ മൃതദേഹമാണ് തോട്ടുമുഖം കടപ്പുറത്ത് കണ്ടെത്തിയത്. അറുപത്തിരണ്ട് വയസായിരുന്നു. ഇന്നലെ രാത്രി ഉറങ്ങാനായി കിടന്ന ചന്ദ്രമതിയെ രാവിലെ മുറിയില്‍ കാണാതായതോടെയാണ് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയത്. കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്.

സ്‌മേരയുടെ ദുരൂഹ മരണത്തില്‍ സമഗ്രാന്വേഷണം വേണം: ആക്ഷന്‍ കമ്മിറ്റി

വടകര: കോയമ്പത്തൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരണപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. ചോമ്പാല്‍ കണ്ടപ്പം കുണ്ടില്‍ സുദര്‍ശന്‍ മിനി കുമാരി ദമ്പതികളുടെ മകള്‍ സ്‌മേരയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് ദുരൂഹമായി മരണപ്പെട്ടിരുന്നത്. നവംബര്‍ 25 നാണ് സ്‌മേരയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ബന്ധുക്കളെത്തുന്നതിന്

കൊയിലാണ്ടിയില്‍ മധ്യവയസ്കൻ തീകൊളുത്തി മരിച്ചു

കൊയിലാണ്ടി: മുചുകുന്ന് സ്വദേശിയായ മധ്യവയസ്കൻ തീകൊളുത്തി മരിച്ചു. കേളപ്പജി ന​ഗറിലുള്ള അശോകൻ (61) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. വീട്ടിലെ മുറിയിൽ കയറി വാതിലടച്ചശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശബ്ദംകേട്ടെത്തിയ നാട്ടുകാരും മകനും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾക്ക് ശേഷം മൃതദേഹം