Tag: KOYILANDY
കൊയിലാണ്ടിയിൽ ബൈക്കില്‍ സ്‌കൂട്ടി ഇടിച്ച് കണയന്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്; സ്‌ക്കൂട്ടിയില്‍ നിന്നും ഹാഷിഷ് ഓയില്‍ കണ്ടെത്തിയതോടെ ട്വിസ്റ്റ്
കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാടുണ്ടായ ബൈക്ക് അപകടത്തില്‍ കണയന്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. കുട്ടോത്ത്മീത്തല്‍ അലൂഷ്യസ് ബി.എസ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 4.30ഓടെയായിരുന്നു അപകടം. ബൈക്കില്‍ വീട്ടിലേക്ക് പോകവെ അതേ ദിശയില്‍ വന്ന സ്‌കൂട്ടി പിന്നില്‍ ഇടിച്ച് അല്യൂഷ്യൂസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ആഷിക്ക് (27, ഷാജഹാന്‍ (20), മന്‍സൂര്‍ (28) എന്നിവരായിരുന്നു സ്‌കൂട്ടിയില്‍
കൊയിലാണ്ടി നന്തിയിൽ യുവാവിന് വെട്ടേറ്റ സംഭവം; പയ്യോളി സ്വദേശി റിമാന്റിൽ
കൊയിലാണ്ടി: നന്തിയിൽ യുവാവിന് വെട്ടേറ്റ സംഭവത്തിൽ പ്രതി റിമാന്റിൽ. പയ്യോളി പെരുമാൾപുരം സ്വദേശി വിനോദ് കുമാറാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ വെള്ളിയാഴ്ചയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഒക്ടോബർ 17ന് രാത്രി ഏഴുമണിയോടെയാണ് നന്തി സ്വദേശി ഒറ്റക്കണ്ടത്തിൽ രോഹിത്തി (26) നെയാണ് പ്രതി വെട്ടിയത്. ദേശീയപാതയുടെ ഭാഗമായുള്ള അടിപ്പാതയുടെ നിർമ്മാണം നടക്കുന്നതിന് അടിഭാഗത്തുവെച്ചായിരുന്നു സംഭവം.
ചൈനീസ് ഭക്ഷ്യ ഉല്പന്നങ്ങൾ ഫൈവ് സ്റ്റാർ റേറ്റിങ് നൽകാൻ പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവിൽ നിന്നും 26 ലക്ഷം രൂപ തട്ടിയെടുത്ത കൊയിലാണ്ടി സ്വദേശിനിയടക്കം രണ്ട് പേർ പിടിയിൽ
കൊയിലാണ്ടി: ചൈനീസ് ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഫൈവ്സ്റ്റാർ റേറ്റിങ് നൽകിയാൽ പണം നൽകാമെന്നു വാഗ്ദാനം നൽകി യുവാവിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കൊയിലാണ്ടി സ്വദേശിനിയടക്കം രണ്ടുപേർ പിടിയിൽ. കൊയിലാണ്ടി സ്വദേശിനിയും ഇപ്പോൾ കണ്ണൂർ തലശ്ശേരി മൂഴിക്കരയിലെ താമസക്കാരിയുമായ അക്ഷയ (28), കോഴിക്കോട് നരിക്കുനി പാറന്നൂർ ആരീക്കൽ ഹൗസിൽ അസർ മുഹമ്മദ് (29) എന്നിവരെയാണ്
ദേശീയപാതയിൽ കൊയിലാണ്ടി ചെങ്ങോട്ട്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ചെങ്ങോട്ട്കാവ്: ചെങ്ങോട്ട്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് രാത്രി 10 മണിയോടെ ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്താണ് സംഭവം. ചെങ്ങോട്ട്കാവില്‍ നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന നാനോ കാര്‍ ആണ് കത്തിയത്. കാറില്‍ നിന്നും തീ ആളിപ്പടരുന്നത് കണ്ട് ഡ്രൈവര്‍ കാറില്‍ നിന്നും പെട്ടെന്ന് പുറത്തിറങ്ങി. നിമിഷ നേരം കൊണ്ട് തീ ആളിപ്പടര്‍ന്നു. സംഭവത്തില്‍
കൊയിലാണ്ടിയിലെ കവർച്ച നാടകം; മൂന്നാം പ്രതി അറസ്റ്റിൽ, പ്രതി പിടിയിലായത് വില്യാപ്പള്ളിയിൽ നിന്ന്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവിനെ ആക്രമിച്ച് പണം തട്ടിയെന്ന വ്യാജ സംഭവത്തില്‍ മൂന്നാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തു. തിക്കോടി പുതിയവളപ്പില്‍ മുഹമ്മദ് യാസിര്‍ പി.വി (20) യെ ആണ് വടകര വില്യാപ്പള്ളിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ എ.ടി.എം റീഫില്‍ ഏജന്റ് സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്ന് തെളിഞ്ഞതോടെ സുഹലിനെയും കൂട്ടാളിയായ താഹയെയും നേരത്തെ
25 ലക്ഷം രൂപയല്ല, കൊയിലാണ്ടിയിൽ നിന്നും കവർച്ച ചെയ്തത് എ.ടി.എമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ 72ലക്ഷത്തിലേറെ രൂപ; എഫ്.ഐ.ആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
കൊയിലാണ്ടി: എ.ടി.എമ്മിലേക്ക് നിക്ഷേപിക്കാനായി കൊണ്ടുപോയ 7240000 രൂപയാണ് കൊയിലാണ്ടിയിൽ നിന്നും കവർച്ച ചെയ്തതെന്ന് എഫ്.ഐ.ആർ. ഭാരതീയ ന്യായ സംഹിത 137, 309 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ 25ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ വന്നത്. എ.ടി.എമ്മിൽ പണം റീഫിൽ ചെയ്യാനായി പോയ സുഹൈൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമിക്കപ്പെട്ടത്. അരിക്കുളം പഞ്ചായത്ത് ഓഫീസ്
ദേശീയപാതയില്‍ കൊയിലാണ്ടി വെങ്ങളത്ത് കാറിനുള്ളില്‍ യുവാവിനെ ബന്ധിയാക്കിയ നിലയില്‍ കണ്ടെത്തി; എ.ടി.എമ്മില്‍ റീഫില്‍ ചെയ്യാനുള്ള 25ലക്ഷം രൂപ കവര്‍ച്ച ചെയ്‌തെന്ന് യുവാവ്
കൊയിലാണ്ടി: എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നു. ഇന്ന് നാലുമണിയോടെ വെങ്ങളം കാട്ടിലപ്പീടികയിലാണ് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ ആളെ കെട്ടിയിട്ട നിലയില്‍ കണ്ട നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് കവര്‍ച്ചയുടെ വിവരം അറിയുന്നത്. ഫെഡറല്‍ ബാങ്ക് എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യുന്ന ചുമതലയുള്ളയാളാണ് താന്‍ എന്നാണ് ഇയാള്‍ പറഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെകൊയിലാണ്ടിയിലെ എ.ടി.എമ്മില്‍ നിന്നും
കൊയിലാണ്ടി നെല്യാടിയില്‍ കഞ്ചാവ് സംഘത്തിന്റെ അക്രമണം; നാല് ഡി.വൈ.എഫ്.ഐ പ്രവർത്തക്ക് പരിക്ക്, രണ്ട് പേര്‍ കസ്റ്റഡിയിൽ
കൊയിലാണ്ടി: കഞ്ചാവ് സംഘത്തിന്റെ അക്രമണത്തില്‍ കൊല്ലം നെല്യാടിയില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ അംഗവും, കൊടക്കാട്ടുമുറി ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായ അഭിലാഷ്, സി.ഐ.ടി.യു കള്ള് ചെത്ത് വ്യവസായി തൊഴിലാളി സഹകരണ സംഘം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ പ്രഭീഷ്, കൊടക്കാട്ടുമുറി ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി മെമ്പര്‍ താഴെകുന്നേകണ്ടി അശ്വന്ത്, രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ
ചെങ്ങോട്ടുകാവ് പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്ര കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു
ചെങ്ങോട്ടുകാവ്: പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രകുളത്തിൽ വീണ് വയോധികൻ മരിച്ചു. പൊയിൽക്കാവ് ബീച്ച് മണന്തല ചന്ദ്രൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 8മണിയോടെയായിരുന്നു സംഭവം.മുഖം കഴുകുന്നതിടെ അബദ്ധത്തിൽ വീണതെന്നാണ് ലഭിക്കുന്ന വിവരം. കുളത്തിന് സമീപത്തുണ്ടായിരുന്ന സ്വാമിമാരാണ് ചന്ദ്രൻ കുളത്തിൽ വീണത് കണ്ടത്. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊയിലാണ്ടി
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ബാലുശ്ശേരി സ്വദേശിയ്ക്ക് എഴ് വര്‍ഷം കഠിന തടവും പിഴയും ചുമത്തി കൊയിലാണ്ടി കോടതി
കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും, എഴുപത്തി മൂവായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി കോടതി. ബാലുശ്ശേരി കരിയാത്തന്‍ കാവ് തെക്കേ കായങ്ങല്‍ വീട്ടില്‍ മുഹമ്മദ് അസ്ലം (52) നെയാണ് ശിക്ഷിച്ചത്. പോക്‌സോ നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷനിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി