റോഡ് ലഭിച്ചതിന്റെ സന്തോഷത്തിൽ നാട്ടുകാർ; നരിപ്പറ്റയിലെ മരിയഗിരി ചർച്ച് കോൺവെന്റ് റോഡ് കെ. മുരളീധരൻ എം.പി. നാടിന് സമർപ്പിച്ചു


വിലങ്ങാട്: നരിപ്പറ്റയിലെ മരിയഗിരി ചർച്ച് കോൺവെന്റ് റോഡ് ഉദ്ഘാടനം ചെയ്തു. കെ. മുരളീധരൻ എം.പി. ഉദ്ഘാടന കർമം നിർവഹിച്ചു. നരിപറ്റ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് വാളൂക്കിൽ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നിർമ്മിച്ചത്.

പഞ്ചായത്ത്‌ പ്രസിഡന്റ് ബാബു കാട്ടാളി ആധ്യക്ഷത വഹിച്ചു. സ്വാഗതസംഗം ചെയർമാൻ കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡണ്ട്‌ ബിപിൻ തോമസ് സ്വാഗതം ആശംസിച്ചു. മരിയഗിരി ചർച്ച് വികാരി ഫാദർ അലക്സ് പനച്ചിക്കൽ, വാർഡ് മെമ്പർ അൽഫോൻസ റോബിൻ, ഒന്നാം വാർഡ് മെമ്പർ ഷാജു ടോം പ്ലാക്കൽ,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സി.കെ. നാണു, തോമസ് മാത്യു കുളത്തിങ്കൾ, ബിനീഷ് എബ്രഹാം, സിജോ തോമസ്, ജോയ് പന്നിമലകുന്നേൽ തുടങ്ങിയവർ സംസാരിച്ചു.


ഷെബി സെബാസ്റ്റ്യൻ, ജോൺസൺ ഓലിക്കൽ, ബോബി തോക്കനാട്ട്, സോണറ്റ് ആന്റണി, മാർട്ടിൻ ടോംസ് തുടങ്ങിയവർ നേതൃത്വം നൽകി. ഏറെ നാളത്തെ കാത്തിരിപ്പിനോടുവിൽ റോഡ് ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു നാട്ടുകാർ. വിലങ്ങാട് എസ്.ടി. ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് റോഡ് നിർമിച്ചത്.