ഇടിമിന്നലേറ്റ് തീഗോളമായി തെങ്ങ്; മണിയൂരില്‍ രണ്ട് തെങ്ങിന് തീപ്പിടിച്ചു


വടകര: മണിയൂര്‍ പഞ്ചായത്തിലെ കോവപ്പുറം ചേരണ്ടത്തൂരില്‍ ഇടിമിന്നലില്‍ രണ്ട് തെങ്ങിന് തീപിടിച്ചു. മാണിക്കോത്ത് കണ്ടി എഎംഎസ് മന്‍സില്‍ സൈനബയുടെ വീട്ടു പറമ്പിലെ തെങ്ങുകള്‍ക്കാണ് തീപ്പിടിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോട് കൂടിയായിരുന്നു സംഭവം.

വടകരയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും തീ നിയന്ത്രണവിധേയമായിരുന്നു.
വൈകിട്ടോടെ ശക്തമായ ഇടിയും മിന്നലുമായിരുന്നു മണിയൂരിലെ പല ഭാഗങ്ങളിലുമുണ്ടായിരുന്നത്.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ രാജീവന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ രജീഷ് കുമാര്‍, ആദര്‍ശ്, സാഖില്‍, എന്നിവരായിരുന്നു ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നത്.

,