വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം; കൊല്ലത്ത് പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍


കൊല്ലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. വര്‍ക്കല മൂങ്കോട് ശ്രീഭവനില്‍ ശ്രീജിത്ത് (25) ആണ് കൊല്ലം പരവൂര്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 23 നായിരുന്നു സംഭവം. പെണ്‍കുട്ടിയും അനിയനും സൈക്കിളില്‍ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. ഈ സമയത്ത് സ്‌കൂട്ടറില്‍ എത്തിയ പ്രതി ഇവരെ തടഞ്ഞുനിര്‍ത്തി അതിക്രമം കാണിക്കുകയായിരുന്നു.

പെണ്‍കുട്ടി പരവൂര്‍ പോലീസിനുനല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. പ്രതിയെ പിടികൂടുകയായിരുന്നു. പരവൂര്‍ ഇന്‍സ്പെക്ടര്‍ എ.നിസാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. നിതിന്‍ നളന്‍, എ.എസ്.ഐ.മാരായ അജയന്‍, രമേശ്, എസ്.സി.പി.ഒ. ഗീത, സി.പി.ഒ.മാരായ അരുണ്‍, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.