‘കെ.കെ ശൈലജ ടീച്ചറെ വിജയിപ്പിക്കുക’; എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് ആയഞ്ചേരിയില്‍ വന്‍ ജനപങ്കാളിത്തം


വടകര: എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ ടീച്ചറുടെ വിജയത്തിനായുള്ള ബൂത്ത്തല കൺവെൻഷനുകള്‍ക്ക് ആയഞ്ചേരിയില്‍ വന ജനപങ്കാളിത്തം. 31-ാം ബൂത്ത് കൺവെൻഷൻ നാളോംകാട്ടിൽ വെച്ച് കൂടുത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. സി.വി കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വി.ടി ബാലൻ, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ എന്നിവര്‍ സംസാരിച്ചു. കൺവെൻഷനിൽ വെച്ച് ബൂത്ത് കമ്മിറ്റിയും, വിവിധ സ്‌ക്വാഡുകളും രൂപീകരിച്ചു.

സി.വി. കുഞ്ഞിരാമൻ മാസ്റ്റർ (പ്രസിഡന്റ്‌) പ്രദീഷ് ആർ, ഗീത വി,ബാലൻ പുനത്തിൽ, ലത്തിഫ് നുപ്പറ്റ (വൈസ് പ്രസിഡന്റുമാര്‍) ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ (സെക്രട്ടറി) പ്രജിത്ത് ആർ, രജീഷ് കുനിയിൽ (ജോ: സെക്രട്ടറിമാർ) അനിൽ ആയഞ്ചേരി (ഖജാൻജി) എന്നിവരെ ഭാരവാഹികളാക്കി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരിച്ചു.