അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും ഇതാ സുവർണാവസരം; ഇന്ത്യൻ ആർമിയിൽ അര ലക്ഷം മുതൽ ശമ്പളത്തിന് നിരവധി ഒഴിവുകൾ


ന്ത്യൻ ആർമിയിൽ നിങ്ങൾക്കിതാ അവസരം. വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ കേഡറ്റ് കോർപ്സിൻ്റെ സ്പെഷ്യൽ എൻട്രി സ്ക്രീമിന് കീഴിലുള്ള 56 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യതയും താല്‍പ്പര്യവും ഉള്ള അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കുമാണ് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ‘ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം.

പുരുഷമാർക്ക് 50 ഒഴിവുകളുള്ളപ്പോൾ സ്ത്രീകൾക്ക് 5 ഒഴിവുകൾ മാത്രമാണ് ഉള്ളത്. 2024 ജൂലൈ 1 ന് 19നും 25 നും ഇടയിലായിരിക്കണം അപേക്ഷകരുടെ പ്രായപരിധി. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമോ തത്തുല്യ യോഗ്യതയോ നിർബന്ധമായും ഉണ്ടായിരിക്കണം.

എല്ലാ വര്‍ഷങ്ങളിലെയും ക്യുമുലേറ്റീവ് മാര്‍ക്ക് പരിഗണിച്ച്‌ കുറഞ്ഞത് 50 ശതമാനം മാര്‍ക്കെങ്കിലും നേടിയിരിക്കണം. മൂന്ന്/നാല് ഡിഗ്രി കോഴ്സുകളുടെ രണ്ട് / മൂന്ന് വര്‍ഷങ്ങളില്‍ യഥാക്രമം 50 ശതമാനം മാര്‍ക്ക് നേടിയിട്ടുള്ളതവര്‍ക്കും നിലവില്‍ അവസാന വര്‍ഷ പഠനം നടത്തുന്നവരുമായ വ്യക്തികൾക്കും അപേക്ഷക്ക് അര്‍ഹതയുണ്ട്.

അവസാന വര്‍ഷ / അവസാന സെമസ്റ്റര്‍ പരീക്ഷ ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് ശേഷം ഷെഡ്യൂള്‍ ചെയ്യുന്ന എല്ലാ അവസാന വര്‍ഷ പരീക്ഷാര്‍ത്ഥികള്‍ക്കും ഈ കോഴ്സിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ശമ്പളം

ലെഫ്റ്റനന്റ്: 56,100 – 1,77,500, ക്യാപ്റ്റന്‍: 61,300 – 1,93,900, മേജര്‍: 1,69,400 – 2,07,200, ലെഫ്റ്റനന്റ് കേണല്‍: 1,21,200 – 2,12,400 (12A), കേണല്‍: 1,30,600 – 2,15,900 (13), ബ്രിഗേഡിയര്‍: 1,39,600 – 2,17,600 (13A), മേജര്‍ ജനറല്‍: 1,44,200 – 2,18,200 (14), ലെഫ്റ്റനന്റ് ജനറല്‍ എച്ച്‌ എ ജി സ്‌കെയില്‍ (ലെവല്‍ 15): 1,82,200 – 2,24,100, ലെഫ്റ്റനന്റ് ജനറല്‍ എച്ച്‌ എ ജി+സ്‌കെയില്‍ (ലെവല്‍ 16): 2,05,400 – 2,24,400, വി സി ഒ എസ്/ആര്‍മി കമാന്‍ഡര്‍/ലെഫ്റ്റനന്റ് ജനറല്‍ (എന്‍ എഫ് എസ് ജി) (ലെവല്‍ 17): 2,25,000, സി ഒ എ എസ് (ലെവല്‍ 18): 2,50,000. എന്നിങ്ങനെയായിരിക്കും.