ചെങ്കല്‍ കയറ്റിറക്ക് തൊഴിലാളിയെ മാരകായുധങ്ങള്‍കൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ച കേസ്; കുറ്റ്യാടി സ്വദേശിയായ യുവാവിന് തടവും പിഴയും


വടകര: ചെങ്കല്‍ കയറ്റിറക്ക് തൊഴിലാളിയെ മാരകായുധങ്ങള്‍കൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ച കേസില്‍ കുറ്റ്യാടി സ്വദേശിയായ യുവാവിന് കഠിനതടവും പിഴയും. കുറ്റ്യാടി കരങ്ങോട് ഇല്ലത്ത് നവാസ് (46) നെയാണ് വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. രണ്ടുവര്‍ഷം തടവും മുപ്പതിനായിരംരൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

കണ്ണൂര്‍ ശ്രീകണ്ഠാപുരത്തുനിന്ന് ചെങ്കല്ലുകയറ്റി വരുകയായിരുന്ന ലോറി റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ ഉരഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടയില്‍ ലോറിയിലുണ്ടായിരുന്ന കയറ്റിറക്ക് തൊഴിലാളിയെ അടിച്ചു പരിക്കേല്‍പ്പിച്ചതായാണ് കേസ്.