പച്ചപ്പിന്റെ നീർത്തുള്ളികൾ; കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിനുകൾ പ്രകാശനം ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിനുകൾ പ്രകാശനം ചെയ്തു. ഓൺലൈൻ പഠനകാലത്തും തുടർന്നും വിദ്യാർത്ഥികൾ നടത്തിയ സർഗാത്മക രചനകൾ സമാഹരിച്ചാണ് കയ്യെഴുത്ത് മാഗസിനുകൾ തയ്യാറാക്കിയത്.

പ്രധാനാധ്യാപിക പി.സി.ഗീതയാണ് മാഗസിനുകൾ പ്രകാശനം ചെയ്തത്. യു.പി വിഭാഗത്തിൽ ‘ഇലകൾ പച്ച പൂക്കൾ മഞ്ഞ’ എന്ന പേരിലും ഹൈസ്കൂൾ വിഭാഗത്തിൽ ‘വാക്കിലപ്പച്ച’ എന്ന പേരിലുമാണ് മാഗസിനുകൾ പുറത്തിറക്കിയത്.

വിദ്യാരംഗം കൺവീനർമാരായ സി.രാജമണി, പ്രേമ.കെ.കെ എന്നിവരും ഗീത.ടി.ടി, രജിന.ടി.എൻ, രാമചന്ദ്രൻ.വി.എം, വിജയ.സി.കെ, ശ്രീനേഷ്.എൻ, സ്റ്റാഫ് സെക്രട്ടറി സിന്ധു.ബി, ചിത്രകലാധ്യാപകൻ റജികുമാർ.കെ, സ്റ്റുഡന്റ് എഡിറ്റർമാരായ അവന്തിക ബിജു, നിയ.എ.ആർ എന്നിവരും പങ്കെടുത്തു.