കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് സൗജന്യ ലാപ്ടോപ്പ് വിതരണം; വിശദവിവരങ്ങള്‍ അറിയാം


2023-24 അധ്യയന വർഷത്തിൽ പൊതു പ്രവേശന പരീക്ഷയിലുടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിച്ച് കൊണ്ടിരിക്കുന്ന കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 30 വരെ ദീർഘിപ്പിച്ചു.

അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളിൽ നിന്നും ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ  kmtwwfb.org യിലും ലഭ്യമാണ്.

അതോടൊപ്പം കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ  അംഗങ്ങളായ തൊഴിലാളികൾക്ക് മാർച്ച് 30 വരെ കുടിശ്ശിക ഒടുക്കാമെന്നും പ്രസ്തുത അവസരം ഏവരും പ്രയോജനപ്പെടുത്തണമെന്നും ചെയർമാൻ കെ കെ ദിവാകരൻ അറിയിച്ചു.