വേളത്തെ പ്രമുഖ സി.പി.ഐ നേതാവും മുൻപഞ്ചായത്ത് അംഗവുമായ ഒ.പി രാഘവൻ അന്തരിച്ചു



വേളം: വേളത്തെ പ്രമുഖ സി.പി.ഐ നേതാവും മുൻ പഞ്ചായത്തം​ഗവുമായ ഒറ്റ പിലാവുള്ളതിൽ രാഘവൻ അന്തരിച്ചു. രോ​ഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു.

കെ.ഐ.ടി.സി ജില്ലാ കമ്മിറ്റി അം​ഗം, സി.പി.ഐ വേളം ലോക്കൽ കമ്മിറ്റി അം​ഗം, എൻ.ആർ.ഇ.ജി പഞ്ചായത്ത് ഭാരവാഹി, പൂളക്കൂൽ ക്ഷീരോത്പ്പാദക സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: ലീല

മക്കൾ: രാജേഷ്, രമ്യ

മരുമക്കൾ: നിമ്യ, സുനി

സഹോദരങ്ങൾ: ലീല, ദേവി

സംസ്ക്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Summary: cpi leader op raghavan passed away