Category: പയ്യോളി

Total 341 Posts

മികച്ച വിജയം അറിയാനും ആഹ്ലാദിക്കാനും ഗോപികയില്ല, പയ്യോളിയിലെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നോവുനിറയ്ക്കുന്ന ഓര്‍മ്മയായി കൂട്ടുകാരിയുടെ എസ്.എസ്.എല്‍.സി ഫലം

പയ്യോളി: പയ്യോളിയിലെ തിക്കോടിയന്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലിലെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം അധ്യാപകരെയും അയനിക്കാട് നിവാസികളെയും സംബന്ധിച്ച് ഒരു നോവോര്‍മ്മയാണ്. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ ഈ സന്തോഷനിമിഷത്തില്‍ അവര്‍ക്കൊപ്പമില്ല. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒരുപോലെ തിളങ്ങിയ ഗോപിക കൊല്ലപ്പെട്ടെന്ന ഓര്‍മ്മ വലിയ നോവായി മനസിലേക്ക് വരികയാണ്. അയനിക്കാട് കുറ്റിയില്‍

ദേശീയപാതയില്‍ അയനിക്കാട് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശികളായ മൂന്നുപേര്‍ക്ക്‌ പരിക്ക്

പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം 5.10ഓടെയായിരുന്നു സംഭവം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വടകര ആവിക്കല്‍ സ്വദേശികളായ കരുണാകരന്‍ (64), സനില (38), സനൂപ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതേ സ്ഥലത്ത് നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. 24ാം മൈല്‍സില്‍ എം.എല്‍.പി സ്‌കൂളിന് സമീപത്തെ സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഇറക്കത്തിലാണ് അപകടം നടന്നത്.

ബഹ്‌റൈനില്‍ വച്ച് വാഹനാപകടം; തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു

പയ്യോളി: ബഹ്‌റൈനില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു. പയ്യോളി അഞ്ചാംപീടിക അര്‍ഷക്ക് അഷ്റഫ് ആണ് മരിച്ചത്. ഇരുപത്തിയൊന്‍പത് വയസ്സായിരുന്നു. അര്‍ഷക്ക് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് നാല് ദിവസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഉപ്പ: അഷ്‌റഫ്. ഉമ്മ: ഷാഹിദ. ഭാര്യ: ഷാദിയ.

നാദാപുരം കുമ്മങ്കോട് അഹമ്മദ് മുക്ക് കപ്പളിക്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

നാദാപുരം: കുമ്മങ്കോട് അഹമ്മദ് മുക്ക് കപ്പളിക്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പടിഞ്ഞോത്ത് അമ്മദ് ഹാജി. മക്കൾ: അബൂബക്കർ ഹാജി (ഉമ്മുൽ ഖുവൈൻ കെ.എം.സി.സി. പ്രസിഡന്റ്), ആസ്യ, ഫൗസ്യ, റസിയ, നസീബ. മരുമക്കൾ: അബൂബക്കർ ഹാജി, സലീം, ഷജു, സമീറ, പരേതനായ പാലപ്പൊയിൽ കുഞ്ഞബ്ദുള്ള.

ഇരിങ്ങലില്‍ റോഡരികില്‍ മാലിന്യം തളളി; ഹോട്ടലുടമയിൽ നിന്നും അരലക്ഷം രൂപ പിഴ ഈടാക്കി പയ്യോളി നഗരസഭ

പയ്യോളി: ഇരിങ്ങല്‍ മങ്ങുല്‍ പാറയ്ക്ക് സമീപം ഹോട്ടല്‍മാലിന്യം തളളിയതിന് പിഴ ചുമത്തി പയ്യോളി നഗരസഭ. റോഡരികില്‍ ഹോട്ടല്‍ മാലിന്യം തള്ളിയ വടകര എം.ആര്‍.എ റെസ്റ്റോറന്റില്‍ നിന്നും 50,000 രൂപ പിഴ ഈടാക്കി. ഈ മാസം 24ന് പുലര്‍ച്ചെയാണ് സംഭവം. ദുര്‍ഗന്ധം വമിക്കുന്ന നാല് ലോഡ് ഹോട്ടല്‍ മാലിന്യമാണ് റോഡരികില്‍ തള്ളിയത്. 25 ന് രാവിലെയാണ് സംഭവം

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ പയ്യോളി ചിങ്ങപുരം സ്വദേശി അറസ്റ്റിൽ

പയ്യോളി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചിങ്ങപുരം സ്വദേശി അറസ്റ്റിൽ. സി.പി.എം ചിങ്ങപുരം ബ്രാഞ്ച് മെമ്പറായ കിഴക്കെ കുനി ബീജിഷിനെ (38) ആണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

പയ്യോളി ‘മിനി ഗോവ’യിലെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് എട്ടുവയസുകാരി; രക്ഷകനായി വടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെ കോസ്റ്റല്‍ വാര്‍ഡന്‍ ആകാശ് വി.വി

പയ്യോളി: കൊളാവി ബീച്ചിലെ ‘മിനി ഗോവ’യില്‍ കളിക്കാനിറങ്ങി പുഴയിലെ ഒഴുക്കില്‍പ്പെട്ടുപോയ എട്ടുവയസുകാരിയെ രക്ഷപ്പെടുത്തി വടകര കോസ്റ്റല്‍ പോലീസിലെ കോസ്റ്റര്‍ വാര്‍ഡര്‍ ആകാശ് വി. ഇന്നലെ ആറ് മണിയോടെയാണ് സംഭവം. തിക്കോടി സ്വദേശിനിയായ കുട്ടി കുടുംബത്തോടൊപ്പം മിനി ഗോവ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇന്നലെ. പുഴയില്‍ ഇറങ്ങി കളിക്കുന്നതിനിടെ പെട്ടെന്ന് വേലിയേറ്റം ഉണ്ടാവുകയും കുട്ടി അതില്‍പ്പെട്ടു പോവുകയുമായിരുന്നു. ഉടന്‍ തന്നെ

പയ്യോളി തച്ചൻകുന്നിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പയ്യോളി: തച്ചംകുന്നിൽ വെച്ച് ബസും ബെെക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കീഴരിയൂർ സ്വദേശി കേളോത്ത് മീത്തൽ ഷെെജിത്ത് (44) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഞായറാഴ്ച ഉച്ചയ്ക്ക് പയ്യോളിക്കടുത്ത് തച്ചൻകുന്നിൽ വച്ചാണ് ബെെക്കും ബസും കൂട്ടിയിടിച്ച് അപകടം നടന്നത്. പയ്യോളിയിൽ നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്നു

പയ്യോളി ഇരിങ്ങലിൽ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ കാറിടിച്ച് അപകടം; കാര്‍യാത്രക്കാരായ യുവതിയും മകനും മരിച്ചു, കുട്ടികളടക്കം നാല് പേര്‍ക്ക് പരിക്ക്

പയ്യോളി: പയ്യോളി – വടകര ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയ്ക്ക് പിറകിൽ കാര്‍ ഇടിച്ച് കാർയാത്രക്കാരായ രണ്ടു പേർ മരിച്ചു. മടവൂര്‍ ചോലക്കര താഴം വെങ്ങോളിപുറത്ത് നാസറിന്റെ ഭാര്യ തന്‍സി(33) മകൻ ബിഷറുൽ ഹാഫി (8) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കാര്‍ യാത്രക്കാരായ 3 കുട്ടികളടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പയ്യോളി ദേശീയപാതയില്‍

സന്തോഷത്തോടെ കഴിഞ്ഞിരുന്ന അച്ഛന്റെയും മക്കളുടെയും ചേതനയറ്റ ശരീരത്തിന് മുമ്പില്‍ നിറകണ്ണുകളോടെ നാട്; അയനിക്കാട് കുറ്റിയില്‍പ്പീടികയില്‍ പെണ്‍മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കിയ സംഭവത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

പയ്യോളി: മൂത്തമകള്‍ ഗോപിക നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരിയായ പാട്ടുകാരി, ബാല്യത്തിന്റെ കുസൃതികള്‍ വിട്ടുമാറാത്ത ഇളയകുട്ടി ജ്യോതിക, ഇരുവരുടെയും മൃതശരീരം അയനിക്കാട് കുറ്റിയില്‍പ്പിടികയിലെ തറവാട്ട് വീടിന് മുമ്പില്‍ എത്തിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്ക് കണ്ണീരടക്കാനായില്ല. ഇന്ന് ഉച്ചയോടെയാണ് സുമേഷിന്റെയും രണ്ട് മക്കളുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം അയനിക്കാട് എത്തിച്ചത്. തറവാട്ട് വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം സുമേഷിന്റെ വീട്ടിലാണ് സംസ്‌കാരം നടന്നത്. വ്യാഴാഴ്ച രാവിലെയാണ്