Category: പേരാമ്പ്ര

Total 624 Posts

ചെരണ്ടത്തൂര്‍ എടത്തുംകര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സേലത്ത് അന്തരിച്ചു

ചെരണ്ടത്തൂർ: ചെരണ്ടത്തൂര്‍ എടത്തുംകര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സേലത്ത് അന്തരിച്ചു. കുഴിച്ചാലില്‍ കെ.സി അശോകൻ ആണ് മരിച്ചത്. അമ്പത്തിമൂന്ന് വയസായിരുന്നു. ചെന്നൈ രാമപുരം ചോയ്‌സ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഇന്നലെ നാട്ടിലേക്ക് ട്രെയിനില്‍ വരുന്നതിനിടെ സേലത്ത് വച്ച് നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസ് സേലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്ത്‌ വര്‍ഷത്തിലധികമായി ചെന്നൈയില്‍ ജോലി

തിരുവള്ളൂര്‍ വെള്ളറാട്ട് മലയില്‍ തീപിടുത്തം; മൂന്ന് ഏക്കറോളം കത്തി നശിച്ചു

വടകര: തിരുവള്ളൂര്‍, വില്യാപ്പള്ളി, മണിയൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന വെള്ളറാട്ട് മലയിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് ഏക്കര്‍ കത്തി നശിച്ചു. വെള്ളിയാഴ്ച പകല്‍ മണിയൂര്‍ പഞ്ചായത്തിനോട് ചേര്‍ന്നുള്ള മലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് ശനിയാഴ്ചയോടെ തീ വ്യാപിക്കുകയായിരുന്നു. ഉണങ്ങിയ കരിയിലകളില്‍ നിന്ന് തീ മറ്റ് സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് തീ നിയന്ത്രണ വിധേയമായത്. വിദ്യപ്രകാശ് പബ്ലിക്

പേരാമ്പ്ര മരുതേരി അയനിപ്പിലാവുള്ളതില്‍ മൊയ്തി അന്തരിച്ചു

പേരാമ്പ്ര: മരുതേരി അയനിപ്പിലാവുള്ളതില്‍ മൊയ്തി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: ജമീല. മക്കള്‍: ഹനീഫ (കുവൈത്ത്), സറീന. മരുമക്കള്‍: സാബിറ (പന്തിരിക്കര), എം.കെ അബ്ദുറഹിമാന്‍ (മരുതേരി).

ഐ.ആർ.എം.യു പേരാമ്പ്ര മേഖല കണ്‍വെന്‍ഷനും ഇഫ്താര്‍മീറ്റും സംഘടിപ്പിച്ചു

പേരാമ്പ്ര: ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ (ഐ.ആർ.എം.യു) പേരാമ്പ്ര മേഖല കൺവെൻഷനും ഇഫ്താർ വിരുന്നും പേരാമ്പ്ര ഇടിഐ ആർട്ട് ഗാലറി ഹാളിൽ വെച്ച് നടന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.കെ.പ്രമോദ് മുഖ്യാതിഥിയായി. ഇബ്രാഹിം കൽപ്പത്തൂർ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകർക്കുള്ള ഐഡി

പെരുവണ്ണാമുഴി ചവറം മൂഴി പുഴയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് മുങ്ങി മരിച്ചു

ചക്കിട്ടപ്പാറ: ജാനകികാട് ടൂറിസം സെന്ററിന് സമീപം ചവറംമൂഴി നീർപാലത്തിനടുത്ത് പുഴയിൽ ബിഡിഎസ് വിദ്യാർഥി മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാവ് മണിയോടെയാണ് സംഭവം. മാഹിയിലെ ഡെന്റൽ കോളജിലെ ബിഡിഎസ് നാലാം വർഷ വിദ്യാർഥികളായ ഏഴ് പേരടങ്ങിയ സംഘമാണ് ഉച്ചയോടെ പ്രദേശത്ത് വിനോദയാത്രക്കെത്തിയത്. കയമുള്ള ഭാഗത്ത് ഗൗഷിക്

പേരാമ്പ്ര നൊച്ചാട് അനു കൊലക്കേസ്: പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ അറസ്റ്റില്‍

പേരാമ്പ്ര: നൊച്ചാട് അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മുജീബ് റഹ്‌മാനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ റൗഫീനയുടെ പങ്ക് വ്യക്തമായത്. ഇതേത്തുടര്‍ന്നാണ് പൊലീസ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ അറസ്റ്റു ചെയ്തത്. മുജീബ് റഹ്‌മാന്‍ മോഷ്ടിച്ച അനുവിന്റെ സ്വര്‍ണം

കൈ കൊടുത്ത് ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട്‌; കെ.കെ.ശൈലജയുടെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പൊതുപര്യടനം തുടരുന്നു- ചിത്രങ്ങള്‍ കാണാം

പേരാമ്പ്ര: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയുടെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പൊതുപര്യടത്തിന് തുടക്കമായി. രാവിലെ 8മണിക്ക് മുതുകാട് അങ്ങാടിയില്‍ നിന്നും ആരംഭിച്ച പര്യടനം 9മണിയോടെ ചക്കിട്ടപ്പാറ, പന്തിരിക്കര ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നു. അവിടെ സ്ത്രീകളും പ്രായമായവരും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് ശൈലജയെ വരവേറ്റത്. 10മണിയോടെ പാലേരി, കടിയങ്ങാട്, പൈതോത്ത്, പൂറ്റംപൊയില്‍ എന്നിവിടങ്ങളിലെത്തി ശൈലജ ജനങ്ങളെ

കുട്ടിക്കാലം മുതലേ ജനങ്ങളുമായി ഇഴുകിച്ചേർന്ന് പ്രവർത്തിച്ച പൊതു പ്രവർത്തകൻ, കുടിവെള്ള പദ്ധതിയുടെ പൊട്ടിയ പൈപ്പ് നന്നാക്കുന്നതിനിടെ പാമ്പുകടിയേറ്റ് മരണത്തിന് കീഴടങ്ങി; കായണ്ണയിലെ സി.കെ.രാജീവന് കണ്ണീരോടെ വിടനൽകി നാട്

കായണ്ണ: ആരെങ്കിലും വന്ന് കണ്ട് ഒരു പ്രശ്‌നം പറഞ്ഞാല്‍, രാത്രിയെന്നോ പകലെന്നോ ചിന്തിക്കാതെ അത് പരിഹരിക്കാന്‍ തന്നാലാവുന്നത് ചെയ്യാന്‍ ഇറങ്ങിപ്പോകുന്നവരുണ്ട്. ആ പ്രശ്‌നം പരിഹരിക്കാനുള്ള നെട്ടോട്ടത്തിനിടെ സ്വന്തം ആരോഗ്യം വരെ മറക്കുന്നവര്‍. അങ്ങനെയൊരാളായിരുന്നു കായണ്ണക്കാര്‍ക്ക് സി.കെ.രാജീവന്‍ എന്ന ചെട്ട്യാംകണ്ടി രാജീവന്‍. വീട്ടില്‍ നിന്നുള്ള രാജീവന്റെ ഒടുവിലത്തെ ഇറങ്ങിപ്പോക്കുപോലും അങ്ങനെയൊരു പ്രശ്‌നപരിഹാരത്തിലേക്കായിരുന്നു. പക്ഷേ മടങ്ങിവന്നില്ലെന്ന് മാത്രം. രാജീവന്റെ

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം ചെട്ട്യാംകണ്ടി രാജീവന്‍ അന്തരിച്ചു

കായണ്ണ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം ചെട്ട്യാംകണ്ടി രാജീവന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. കായണ്ണ മേഖലയിലെ പൊതുരംഗത്ത് സജീവമായിരുന്നു രാജീവന്‍. കായണ്ണ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കൈരളി ലേബര്‍ കോണ്ട്രാക്ട് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് രാജീവന് പാമ്പുകടിയേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ

നൊബേൽ ജേതാക്കളോടൊപ്പം സംവദിക്കാൻ പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിനിയും; ജർമനിയിലെ ലിൻഡോയിൽ നടക്കുന്ന സമ്മേളനത്തിൽ അമൽ അബ്ദുറഹ്മാൻ പങ്കെടുക്കും

പേരാമ്പ്ര: ജർമനിയിലെ ലിൻഡോയിൽ നടക്കുന്ന എഴുപത്തിമൂന്നാമത് നൊബേൽ ജേതാക്കളുടെ സംഗമത്തിൽ പ​​ങ്കെടുക്കാൻ പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിനിയും. ഫാറൂഖ് കോളജ് അസ്ട്രോ ഫിസിക്സ് ഗവേഷക വിദ്യാർഥിനിയും ചെറുവണ്ണൂർ സ്വദേശിനിയുമായ അമൽ അബ്ദുറഹ്മാനാണ് അവസരം ലഭിച്ചത്. ജൂൺ 30 മുതൽ ജൂലൈ അഞ്ച് വരെയാണ് നടക്കുന്ന സമ്മേളനം. നൊബേൽ ജേതാക്കൾ ഭാവി തലമുറയുമായും യുവതയുമായും സംവദിക്കുക, ആശയ കൈമാറ്റം