Category: പയ്യോളി

Total 341 Posts

‘ഭാര്യയുടെ മരണശേഷം മക്കളുടെ എല്ലാകാര്യത്തിലും ശ്രദ്ധാലുവായ അച്ഛന്‍’, സുമേഷ് മക്കളെ കൊലപ്പെടുത്തിയെന്നത് വിശ്വസിക്കാനാകാതെ നാട്; അയനിക്കാട്ടെ കൊലപാതകത്തില്‍ പരിശോധന പുരോഗമിക്കുന്നു

പയ്യോളി: അച്ഛന്‍ റെയില്‍വേ പാളത്തില്‍ ജീവനൊടുക്കിയെന്ന കാര്യം എങ്ങനെ മക്കളെ അറിയിക്കുമെന്ന ആശങ്കയോടെ വീട്ടിലെത്തിയ നാട്ടുകാര്‍ക്ക് കാണേണ്ടിവന്നത് ജീവനറ്റ രണ്ട് പെണ്‍കുട്ടികളെയാണ്. അയനിക്കാട് കുറ്റിയില്‍പ്പീടികയ്ക്ക് സമീപം പുതിയോട്ടില്‍ സുമേഷിന്റെ മരണവും രണ്ട് മക്കളുടെ കൊലപാതകവും പ്രദേശവാസികള്‍ ഞെട്ടലോടെയാണ് അറിഞ്ഞത്. ഗോപിക (16)യുടെയും ജ്യോതിക (10)നേയും കിടപ്പുമുറിയില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് കണ്ടത്. മക്കള്‍ക്ക് വിഷംനല്‍കി മരണം

അയനിക്കാട് നാടിനെ നടുക്കി കൊലപാതകം; മക്കളെ കൊലപ്പെടുത്തി അച്ഛന്‍ റെയില്‍വേ പാളത്തില്‍ ജീവനൊടുക്കി

പയ്യോളി: അയനിക്കാട് കുറ്റിയില്‍പ്പീടികയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി. പുതിയോട്ടില്‍ സുമേഷും മക്കളായ ഗോപിക (16), ജ്യോതിക (10) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന് അടുത്തായുള്ള റെയില്‍വേ ട്രാക്കിലാണ് സുമേഷിന്റെ മൃതദേഹം കണ്ടത്. പരശുറാം എക്‌സ്പ്രസ് തട്ടിയാണ് സുമേഷ് മരണപ്പെട്ടത്. മരണവിവരം അറിഞ്ഞതോടെ നാട്ടുകാര്‍ മക്കളെ അന്വേഷിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു. ഏറെനേരം

മാപ്പിളപ്പാട്ട് ഗായകനും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന കോട്ടക്കല്‍ അബ്ദുറഹ്‌മാന്‍ അന്തരിച്ചു

പയ്യോളി: മാപ്പിളപ്പാട്ട് ഗായകനും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന കോട്ടക്കല്‍ അബ്ദുറഹ്‌മാന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ആകാശവാണി നിലയത്തില്‍ ഏറെക്കാലം മാപ്പിളപ്പാട്ട് ആലപിച്ചിരുന്നു. മലബാർ മാപ്പിള കലാ സാഹിത്യ വേദി പ്രസിഡന്റ്, പയ്യോളി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്, കോട്ടക്കൽ ശാഖ യൂത്ത് ലീഗ് പ്രസിഡന്റ്, ബഹ്റൈൻ കെഎംസിസി

മരണത്തിനു കീഴടങ്ങിയത് സഹോദരന് കരള്‍ പകുത്തുനല്‍കിയതിനു ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ; പയ്യോളി അട്ടക്കുണ്ട് സ്വദേശി നസ്‌റുദ്ദീന്റെ അകാല വിയോഗത്തില്‍ വേദനയോടെ നാട്

പയ്യോളി: അട്ടക്കുണ്ട് മുച്ചിരാം കടവത്ത് നസ്‌റുദ്ദീ (32)ന്റെ അകാല വിയോഗത്തിന്റെ നൊമ്പരത്തിലാണ് പ്രദേശവാസികള്‍. കരള്‍രോഗം ബാധിച്ച മൂത്ത സഹോദരന്റെ ജീവന്‍ നിലനിര്‍ത്താന്‍  കരള്‍ പകുത്തുനല്‍കിയ യുവാവ് ഇതേ തുടര്‍ന്നുണ്ടായ അണുബാധയെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സഹോദരന്‍ നൗഷലിന് കരള്‍ നല്‍കിയശേഷം രോഗബാധിതനായ നസ്‌റുദ്ദീനും പിന്നീട് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തേണ്ടിവന്നു. എന്നാല്‍, ഇതുകൊണ്ടും നസ്‌റുദ്ദീന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ദേശീയ പാതയില്‍ ഇരിങ്ങലില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിന് മുകളിലേക്ക് വീണ് അപകടം; റോഡില്‍ ഗതാഗത തടസം അനുഭവപ്പെട്ടു

പയ്യോളി: ദേശീയ പാതയില്‍ ഇരിങ്ങലില്‍ വാഹനാപകടം. ഒരാള്‍ക്ക് പരിക്ക്. നിയന്ത്രണംവിട്ട കാര്‍ മറ്റൊരു കാറിന് മുകളില്‍ വീണാണ് അപകടമുണ്ടായിരിക്കുന്നത്. കാര്‍ ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ ഭാഗമായി റോഡില്‍ ഏറെ നേരം ഗതാഗത തടസം അനുഭവപ്പെട്ടു. വെള്ളിയാഴ്ച്ച രാവിലെ 8.30 യോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് താഴെ വടകര

പയ്യോളി അട്ടക്കുണ്ട് മുച്ചിരാം കടവത്ത് നസ്‌റു അന്തരിച്ചു

പയ്യോളി: അട്ടക്കുണ്ട് മുച്ചിരാം കടവത്ത് നസ്‌റു അന്തരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു. കരള്‍ രോഗ ബാധിതനായിരുന്ന സഹോദരന് ഒന്നര മാസം മുമ്പ് കരള്‍ പകുത്തു നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് വിവരം. ഭാര്യ: ഷബാന. മകന്‍: നഹിയാന്‍ മുഹമ്മദ്. ഉപ്പ: മൊയ്തു. ഉമ്മ: മറിയം. സഹോദരങ്ങള്‍: നവാസ്, നൗഷല്‍, നജീബ്, നബസാര്‍.

തെങ്ങില്‍ നിന്നുള്ള പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് കരകൗശലവസ്തു നിര്‍മാണം; സര്‍ഗാലയയില്‍ വനിതകള്‍ക്കായുള്ള പരിശീലനത്തിന് തുടക്കമായി

പയ്യോളി: തെങ്ങില്‍ നിന്നുള്ള പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് വനിതകള്‍ക്കായ് കരകൗശല നിര്‍മാണ പരിശീലനത്തിന് തുടക്കമായി. നാളീകേര ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലാണ് പരിശലനം നല്‍കുന്നത്. ഇരിങ്ങള്‍ സര്‍ഗാലയയില്‍ വച്ച് ഏഴു ദിവസമാണ് പരിശീലനം ഒരുക്കുന്നത്. പാഴ് വസ്തുക്കളുടെ പുനരുപയോഗത്തോടൊപ്പം വനിതകള്‍ക്കായി നല്ലൊരു വരുമാന മാര്‍ഗം ഒരുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. പരിശീലനം

ഗതാഗതക്കുരുക്കിന്റെ കേന്ദ്രം ഇനി ഓര്‍മയാവും; മൂരാട് പുതിയപാലം മാര്‍ച്ച് 15ന് മുമ്പ് തുറക്കും

പയ്യോളി: ദേശീയപാതയില്‍ യാത്രക്കാര്‍ക്ക് എന്നും ദുരിതമായി ഗതാഗതക്കുരുക്ക് ശൃഷ്ടിച്ചിരുന്ന മൂരാട് പഴയപാലം ഇനി ഓര്‍മയാവും. കുറ്റ്യാടിപ്പുഴയില്‍ മൂരാട്ട് നിര്‍മിച്ച പുതിയപാലം മാര്‍ച്ച് 15ന് മുന്‍പ് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മൂരാട് ഭാഗത്ത് ആറുവരിപ്പാതയുടെ പ്രവൃത്തി സുഗമമാക്കാനാണ് പുതിയപാലം താത്കാലികമായി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതെന്നും പറഞ്ഞു. ആറുവരി പാലത്തിന്റെ നടുവില്‍ ഡിവൈഡര്‍ നിര്‍മിച്ചിട്ടുള്ളതിനാല്‍ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം വേര്‍തിരിച്ചിട്ടുണ്ട്. മൂന്നുവരിയായി

പയ്യോളിയില്‍ നിയന്ത്രണം വിട്ട ലോറി പിക്കപ്പിലിടിച്ച് അപകടം: രണ്ടു പേര്‍ക്ക് പരിക്ക്

പയ്യോളി: ദേശീയപാതയില്‍ പയ്യോളി രണ്ടാം ഗേറ്റിനു സമീപം നിയന്ത്രണം വിട്ട ലോറി പിക്കപ്പിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം നടന്നത്. മംഗലാപുരത്തു നിന്നും എറണാകുളത്തേക്ക് മത്സ്യം കയറ്റി പോവുന്ന ലോറി റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോടു നിന്നും കാസര്‍ക്കോടേയ്ക്ക് കറി പൗഡര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി പോവുന്ന പിക്കപ്പ് വാനിലാണ്

ആളൊഴിഞ്ഞ പറമ്പില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയയാള്‍ മരണപ്പെട്ടു; മരിച്ചത് അയനിക്കാട് സ്വദേശി

പയ്യോളി: അയനിക്കാട് താരാപുരം ബസ് സ്റ്റോപ്പിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയയാള്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. അയനിക്കാട് സ്വദേശിയായ ചൊറിയന്‍ ചാലില്‍ പ്രബീഷ് ആണ് മരണപ്പെട്ടത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. അയനിക്കാട് താരാപുരം ബസ് സ്റ്റോപ്പിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് പ്രബീഷിനെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്. അച്ഛന്‍: