സിനിമാപ്രേമികളുടെ ശ്രദ്ധയ്ക്ക്; വടകരയില്‍ നാളെ ഇറാന്‍ സിനിമാ പ്രദര്‍ശനം


വടകര: മൂവിലവേഴ്‌സ് വടകരയുടെ ആഭിമുഖ്യത്തില്‍ വടകരയില്‍ ഇറാന്‍ സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഏപ്രില്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് പാറേമ്മല്‍ സ്‌ക്കൂളിലാണ് പ്രദര്‍ശനം.

കഴിഞ്ഞ ഗോവ ചലച്ചിത്രമേളയില്‍ സുവര്‍ണ മയൂരം നേടിയ എൻഡ്‌ലെസ് ബോർഡേഴ്‌സ് എന്ന സിനിമ മലയാളം സബ് ടൈറ്റിലുകളോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്.

താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുന്ന കുടുംബങ്ങളുടെ ദുരന്ത ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്.