വളയത്ത് രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന പണവുമായി യുവാവ് പിടിയിൽ; കോട്ടൂർ സ്വദേശിയാണ് പിടിയിലായത്


വളയം: രേഖകളില്ലാതെ സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന പണവുമായി യുവാവ് പിടിയിൽ . നരിക്കുനി പന്നികോട്ടൂർ സ്വദേശിയാണ് പോലീസ് പിടിയിലായത് . ഇയാളുടെ സ്കൂട്ടറിൽ നിന്ന് 7,26,000 രൂപ പിടിച്ചെടുത്തു.

ചെക്യാട് ബാങ്ക് പരിസരത്ത് വാഹന പരിശോധന നടത്തുന്നതിനിടെ ആക്ടീവ സ്കൂട്ടർ കൈകാണിച്ചു നിർത്തി പരിശോധന നടത്തുകയായിരുന്നു. 500, 2000 രൂപയുടെ കെട്ടുകളാക്കി സൂക്ഷിച്ചു നിലയിലായിരുന്നു പണം .

താമരശ്ശേരി, തൊട്ടിൽപ്പാലം, കല്ലാച്ചി , വളയം, നാദാപുരം, പാറക്കടവ് ഭാഗങ്ങളിൽ വിതരണം ചെയ്യാനായി എത്തിച്ച പണം ആണെന്ന് പോലീസ് പറഞ്ഞു ഈ മേഖലയിൽ പണം വിതരണം നൽകേണ്ടവരുടെ പേരും മൊബൈൽ നമ്പറുകളും രേഖപ്പെടുത്തിയ പേപ്പറും പോലീസ് കണ്ടെത്തി. പണവും വാഹനവും കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് പറഞ്ഞു