‘താമസസ്ഥലത്തേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു’; നാദാപുരം സ്വദേശിക്കെതിരെ പരാതിയുമായി കൊച്ചി സ്വദേശിനി


നാദാപുരം: ബിസിനസ് ട്രിപ്പിനിലെ നാദാപുരം സ്വദേശി പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി രംഗത്ത്. കൊച്ചി സ്വദേശിയായ യുവതിയാണ് നാദാപുരം സ്വദേശിയായ അഹമ്മദ് അബ്ദുള്ളയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ദുബായില്‍ സ്ഥിരതാമസമാക്കിയ യുവതിയെ ബിസിനിസ് ആവശ്യത്തിനെന്ന് പറഞ്ഞ് താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഫെബ്രുവരി 4നാണ് കേസിനാസ്പദമായ സംഭവം.

വീട്ടിലെത്തിയ യുവതിയെ ഇയാള്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ യുവതിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും നാദാപുരം പോലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.