മാഹി പന്തക്കലില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു


കണ്ണൂര്‍: മാഹി പന്തക്കലില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. പന്തക്കല്‍ സ്റ്റേഷനിലെ എ.എസ്.ഐ തലശ്ശേരി പുന്നോല്‍ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറില്‍ എ.വി മനോജ് കുമാര്‍ ആണ് മരിച്ചത്.

തിങ്കളാഴ്ച്ച രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ മനോജിനെ സഹപ്രവര്‍ത്തകര്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോലീസ് ഉദ്യോഗസ്ഥന്റെ മരണ വിവരമറിഞ്ഞ് മാഹി പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി. സംസ്‌കാരം പുതുച്ചേരിയില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടക്കും.