പയ്യോളി ബസ് സ്റ്റാന്റിന് സമീപം സ്‌കൂട്ടര്‍ യാത്രക്കാരന്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന് അടിയില്‍ പെട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ കാണാം)


പയ്യോളി: കെ.എസ്.ആര്‍.ടി.സി ബസ്സിന് അടിയില്‍ പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പയ്യോളി ബസ് സ്റ്റാന്റിന് സമീപം വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ബസ് സ്റ്റാന്റിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് പ്രവേശിക്കുന്നതിനിടെയാണ് സ്‌കൂട്ടര്‍ ബസ്സിന്റെ അടിയില്‍ പെട്ടത്.

മണിയൂര്‍ സ്വദേശി ഷഹാന്‍ (26) ആണ് അപകടത്തില്‍ പെട്ടത്. പയ്യോളി കോടതിയിലെ അഭിഭാഷകനാണ് ഇദ്ദേഹം. സ്‌കൂട്ടര്‍ ബസ്സിനടിയില്‍ പെട്ടെങ്കിലും ഇദ്ദേഹം അത്ഭുതകരമായി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഷഹാന് നിസ്സാര പരിക്കുകളുണ്ട്.

പയ്യോളി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സാണ് അപകടത്തില്‍ പെട്ടത്. ദേശീയപാതയില്‍ നിന്ന് ബസ് സ്റ്റാന്റിലേക്ക് അമിത വേഗത്തില്‍ പ്രവേശിക്കുന്നത് ഇവിടെ പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട് എന്നാണ് ജനങ്ങള്‍ പറയുന്നത്.

വീഡിയോ കാണാം: