മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കോഴിക്കോട് യുവാവ് പിടിയില്‍


കോഴിക്കോട്: എംഡിഎംഎയുമായി കോഴിക്കോട് യുവാവ് പിടിയില്‍. പെരിങ്ങളം സ്വദേശി പീക്കു എന്നറിയപ്പെടുന്ന പാറോല്‍ വീട്ടില്‍ മിഥുന്‍(28) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 22 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ആന്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷ്ണര്‍ പ്രകാശന്‍പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റിനര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസുമാണ് പിടികൂടിയത്.

നിരവധി അടിപിടി കേസുകളില്‍ പ്രതിയാണ് ഇയാള്‍.