വടകര മുടപ്പിലാവിൽ പുതിയെടത്തിടം പരദേവതാ ക്ഷേത്രോത്സവം ഏപ്രില്‍ 2 മുതല്‍


വടകര: മുടപ്പിലാവില്‍ പുതിയെടത്തിടം പരദേവദത ക്ഷേത്രത്തിലെ തിറ ഉത്സവം ഏപ്രില്‍ രണ്ടിന് കൊടിയേറും. രണ്ടിന് വൈകിട്ട് ആറ് മണിക്ക് കൊടിയേറ്റം, തുടര്‍ന്ന് ഒമ്പത് മണിക്ക് മെഗാ തിരുവാതിര, കൈക്കൊട്ടിക്കളി, നാട്ടഴക്, പാട്ടുകൂട്ടം മന്തരത്തൂരിന്റെ നാടന്‍പാട്ട് എന്നിവ അരങ്ങേറും.

മൂന്നിന് രാത്രി ഏഴ് മണിക്ക് പരദേവതയുടെ വെള്ളാട്ടം ഉണ്ടാവും. നാലാം തീയതി രാവിലെ ഒമ്പത് മണിക്ക് അഴിമുറി തിറ, പകല്‍ 12മണിക്ക് അന്നദാനം എന്നിവ ഉണ്ടാകും.

ഏപ്രില്‍ 20ന് തയ്യില്ലത്ത് ത്രിവിക്രമന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠാദിനം നടക്കും.