അഴിയെണ്ണാന്‍ ആയുസ് പോരാതെ വരും; പീഡന കേസിൽ വയോധികന് 106 വർഷം തടവ് വിധിച്ച് ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി


കണ്ണൂര്‍: വീട്ടില്‍ കയറി പ​ന്ത്ര​ണ്ടു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​ന് ലഭിച്ചത് 106 വ​ർ​ഷം ത​ട​വും പി​ഴ​യും. ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ആ​ർ.രാ​ജേ​ഷ് പൊ​ട്ട​ൻ​പ്ലാ​വ് സ്വ​ദേ​ശി ബാ​ബു കു​ഴി​പ്പ​ല​ത്തി​ലി​നെ​യാ​ണ് (68) ശി​ക്ഷി​ച്ച​ത്.
2019നും 21​നു​മി​ട​യി​ലാണ് കേസിനാസല്പദമായ സംഭവം നടന്നകത്. കു​ടി​യാ​ന്മ​ല പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താമസിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​​ക​ട​ന്ന് പലപ്പോഴായി ലൈംഗീകാതിക്രമത്തിന് ഇരയാക്കിയെന്നാണ് ബാബുവിനെതിരെയുള്ള കേസ്.

ആ കാലയളവില്‍ കു​ടി​യാ​ന്മ​ല ഇ​ൻ​സ്പെ​ക്ട​റായിരുന്ന എ​സ്.അ​രു​ൺ പ്ര​സാ​ദാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി അയാള്‍ക്കെതിരെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഒ​മ്പ​തു വ​കു​പ്പു​ക​ളി​ലാ​യി ആ​കെ 106 വ​ർ​ഷം ത​ട​വും മൂ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് കോടതി ശിക്ഷ വിധിച്ചത്.