കുട്ടികള്‍ക്കുള്ള പാല്‍, മുട്ട വിതരണം ഏറ്റെടുക്കാന്‍ തയ്യാറാണോ; തിരുവളളൂർ, ആയഞ്ചേരി പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ അവസരം   


വടകര: തോടന്നൂർ ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്‍പ്പെടുന്ന അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിനു വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു.

കുട്ടികള്‍ക്കാവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കാന്‍ അങ്കണവാടികളില്‍ പാല്‍, മുട്ട എന്നിവയുടെ വിതരണം നടന്നുവരുന്നുണ്ട്. തിരുവളളൂർ, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ ഇവ വിതരണം ചെയ്യാനുള്ള ആളുകളെയോ സ്ഥാപനങ്ങളെയോ തേടിയാണ് അടിയന്തരമായി ടെണ്ടര്‍ വിളിച്ചത്.

മെയ് 15 ആണ് ടെണ്ടര്‍ തിയ്യതി. കൂടുതൽ വിവരങ്ങൾക്കായി 0496-2592722 എന്ന നമ്പറില്‍ ബന്ധപ്പെടാം.