വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖ പരീക്ഷ ഏപ്രില്‍ മൂന്നിന്


വടകര: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ അധ്യാപക ഒഴിവ്. ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ താല്‍ക്കാലിക അധ്യാപക തസ്തികയിലാണ് ഒഴിവുള്ളത്.

ഏപ്രില്‍ മൂന്നിന് രാവിലെ പത്ത് മണിക്ക് നടക്കുന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പിയുമായി ഒമ്പതരയോടെ കോളേജില്‍ എത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0496-2524920 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.