Tag: vadakara

Total 125 Posts

രണ്ടാം ദിനം ആവേശകരം; സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ തിളക്കമാര്‍ന്ന വിജയം നേടി ടീം ഖേലോ ഇന്ത്യ

വടകര: ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75ാംവാര്‍ഷികത്തോടനുബന്ധിച്ച് സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിന മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ തിളങ്ങുന്ന നേട്ടം സ്വന്തമാക്കി ടീം ഖേലോ ഇന്ത്യ. നിറഞ്ഞ ഗ്യാലറിക്ക് മുന്നില്  തകർപ്പൻ സ്മാഷുകളും ബ്ലോക്കുകളും ജമ്പ് സർവ്വുകളുമായി കളിക്കളം നിറഞ്ഞാടിയാണ് ഖേലോ ഇന്ത്യ വിജയത്തിന്റെ നെറുകയിലെത്തിയത്. മത്സരത്തിന്റെ ചടുലതകൊണ്ടും

തിങ്കളാഴ്ച രാത്രിയോടെ ആളികത്തി നാളോം വയല്‍, തീ അണച്ചത് രാവും പകലും നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ

വടകര: വടകരയുടെ നെല്ലറയായ നാളോം വയലില്‍ വീണ്ടും വന്‍ തീപിടുത്തം. മുപ്പതോളം ഏക്കറിലെ പുല്ലുകള്‍ കത്തി നശിച്ചു. നിയന്ത്രണാതീതമായി തീ പടര്‍ന്നതോടെ വയലിന് ചുറ്റുമുള്ള വീടുകളിലെ താമസക്കാരും ഭീതിയിലായി. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ്അഗ്നിബാധ ആരംഭിച്ചത്. വീടുകളിലേക്കും പറമ്പിലേക്കും തീ പടരാതിരിക്കാൻ നാട്ടുകാരും, അഗ്നി ശമന സേന വളണ്ടിയർമാരും, പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന സ്ഥിതിയായിരുന്നു. തിങ്കളാഴ്ച

ഒരേ സമയം രണ്ടു കാറുകള്‍ വരെ ഫുള്‍ ചാര്‍ജാക്കാം, അതും വെറും 30, 45 മിനുട്ടിനുള്ളില്‍;   ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ ഇനി വടകരയിലും

വടകര: ഇലട്രിക്ക് വാഹനങ്ങള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ വടകരയിലും സംവിധാനമായി. വടകര ദേശീയപാതക്ക് സമീപം കെടിഡിസിയുടെ ആഹാര്‍ റെസ്റ്റോറന്റില്‍ സ്ഥാപിച്ച വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം നടന്നു. വടകര നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു അധ്യക്ഷയായ ചടങ്ങില്‍  വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടന കര്‍മ്മം ഓണ്‍ലൈനായി നിര്‍വഹിച്ചു. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്‍ജ്ജ

ദേശീയപാതാ വികസനം: വടകരയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച മുതൽ ഗതാഗത നിയന്ത്രണം, മാറിപ്പോകേണ്ട വഴികൾ അറിയാം

വടകര:  അടക്കാതെരു ഭാഗത്ത് ദേശീയപാതാ പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി ഗതാഗത നിയന്ത്രണം വരുന്നു. റോഡ് പണി നടക്കുന്നതിനെ തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെടാതിരിക്കാനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാനുമാണ് മുന്‍കരുതലായി നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി നഗരസഭാ ചെയർപേഴ്സന്റെ ചേമ്പറിൽ യോഗം ചേര്‍ന്നു. അടിയന്തരമായി വാഹന നിയന്ത്രണം ഏർപ്പെടുത്തുവാനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് വിളിച്ച് ചേര്‍ത്ത യോഗത്തില്‍  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ,

സിപിഎം എടച്ചേരി മുന്‍ ലോക്കല്‍ സെക്രട്ടറിയും ഏരിയാ കമ്മറ്റി അംഗവുമായിരുന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.പി.നാരായണന്‍ അന്തരിച്ചു

എടച്ചേരി: കർഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയും പ്രദേശത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കരുത്ത് പകരുന്നതിന് വേണ്ടിയും അഹോരാത്രം പരിശ്രമിച്ച വടകരയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് കെ.പി.നാരായണന്‍ (88) അന്തരിച്ചു. എടച്ചേരി മുന്‍ ലോക്കല്‍ സെക്രട്ടറിയും ഏരിയാ കമ്മറ്റി അംഗവുമായിരുന്നു. കെഎസ്കെടിയു ജില്ലാ കമ്മറ്റി അംഗം, എടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വടകര സിറ്റി ടവർ മൊബൈൽ കടയിലെ മോഷണം: തത്ത ഫിറോസിന്റെ കൂട്ടാളിയായ രണ്ടാം പ്രതിയും പൊലീസ് പിടിയിൽ 

വടകര: വടകര സിറ്റി ടവറിൽ പ്രവർത്തിക്കുന്ന ഫ്യൂച്ചർ മൊബൈൽ ഷോപ്പില്‍ മോഷണം നടത്തിയ രണ്ടാം പ്രതി അറസ്റ്റില്‍. ആബിദ് (33) ആണ് പൊലീസ് പിടിയിലായത്. ഇയാളോടൊപ്പമുണ്ടായിരുന്ന തത്തഫിറോസിനെ ചോമ്പാല പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ചോമ്പാലയിലെ പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ കേസിന്റെ അന്വേഷണത്തിലാണ് ആബിദ് അറസ്റ്റിലായത്. വടകരയിൽ നടന്ന ബൈക്ക്, മൊബൈല്‍ കട

വടകര മാക്കൂല്‍പീടിക ഡ്രൈവിംഗ് സ്‌കൂളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന ബൈക്ക് കളവുപോയതായി പരാതി; മോഷ്ടിക്കപ്പെട്ടത് പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കിടയില്‍ നിന്ന്

വടകര: ഡ്രൈവിംഗ് സ്‌കൂളിലെ ബൈക്ക് കളവുപോയതായി പരാതി. മാക്കൂല്‍പീടിക റിനി ഡ്രൈവിംഗ് സ്കൂളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന ബൈക്കാണ് കാണാതായത്. കെഎല്‍ 18 സി 9823 നമ്പര്‍ ഹീറോ ഹോണ്ട സ്‌പ്ലെണ്ടര്‍ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. ഡ്രൈവിംഗ് സ്‌കൂളിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയ വണ്ടി ചൊവാഴ്ച സന്ധ്യയോടെ കാണാതാവുകയായിരുന്നു. മറ്റ് വാഹനങ്ങളും പാര്‍ക്കിങ്ങില്‍ ഉണ്ടായിരുന്നെങ്കിലും ഈ ബൈക്ക് മാത്രമാണ്

മാനത്ത് ഒരായിരം വര്‍ണവിസ്മയം തീര്‍ക്കുന്ന പൂരക്കാഴ്ചകള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വെടിക്കെട്ടിനൊരുങ്ങി മടപ്പള്ളി അറക്കല്‍ ഭഗവതി ക്ഷേത്രം

വടകര: വടകരയുടെ പൂരക്കാല കാഴ്ചകളില്‍ മാറ്റിനിര്‍ത്താനാകാത്തതും ഏറെ പ്രാധാന്യമേറിയതുമാണ്  അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം. ഉത്തര കേരളത്തിലെ തന്നെ വിഖ്യാതമായ പൂരങ്ങളിൽ ഒന്നാണിത്. മീന മാസത്തിലെ രോഹിണി നാളില്‍ കൊടിയേറുന്ന പൂരം ഈ മാര്‍ച്ച് ഇരുപത്തേഴിന് ആരംഭിച്ചു കഴിഞ്ഞു. ഏപ്രില്‍ മൂന്നോടെ അറയ്ക്കല്‍ പൂരപകിട്ടിന് കൊടിയിറങ്ങും. ഏകദേശം അഞ്ഞൂറ് വർഷത്തിനടുത്ത് കാലപഴക്കമുള്ള അറക്കൽ ക്ഷേത്രത്തിലെ

വടകര സ്വദേശിനിയുടെ പേഴ്സ് നഷ്ടപ്പെട്ടു; സംഭവം വടകര – തൊട്ടില്‍പാലം സ്വകാര്യബസ് യാത്രയ്ക്കിടെ

വടകര: വടകര പുഞ്ചിരിമില്‍ സ്വദേശിനിയുടെ പേഴ്സ് നഷ്ടപ്പെട്ടു. സ്വകാര്യ ബസ് യാത്രക്കിടെ ഇന്നലെ വൈകുന്നേരമാണ് പേഴ്സ് നഷ്ടപ്പെട്ടത്. വടകരയില്‍ നിന്ന് തൊട്ടില്‍പാലത്തേക്കുള്ള ബസ് യാത്രക്കിടെയാണ് സംഭവം. ഓര്‍ക്കാട്ടേരി എത്തിയപ്പോളഴാണ് പേഴ്സ് നഷ്ടപ്പെട്ടതായി മനസിലാകുന്നത്. പാന്‍കാര്‍ഡ്, എടിഎം കാര്‍ഡ്, ലൈസന്‍സ് ഉള്‍പെടെയുള്ള രേഖകളും പണവുമടങ്ങിയ പേഴ്സാണ് നഷ്ടപ്പെട്ടത്. പേഴ്സ് നഷ്ടപ്പെട്ടതായി എടച്ചേരി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

സിഎൻജി ക്ഷാമം പരിഹരിക്കാൻ ജില്ലാ കലക്ടർ ഇടപെടണമെന്നാവശ്യം; താലൂക്ക് ഓഫീസ്  മാർച്ചും ധർണയും നടത്തി വടകരയിലെ സിഎൻജി ഓട്ടോ തൊഴിലാളികൾ

വടകര: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി വടകര താലൂക്കിലെ സിഎൻജി ഓട്ടോ തൊഴിലാളികൾ.  യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ. .കെ.മമ്മു മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു. വടകര താലൂക്കിലെ സിഎൻജി ഇന്ധനക്ഷാമം പരിഹരിക്കാൻ ജില്ലാ കലക്ടറുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടാണ് സിഎൻജി ഓട്ടോ