Tag: road closed

Total 11 Posts

അടിയന്തിര അറ്റക്കുറ്റപ്പണി; മാഹിപ്പാലത്തിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം, വാഹനങ്ങള്‍ കടന്ന് പോകേണ്ട വഴികള്‍ അറിയാം

വടകര: അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ 12 ദിവസത്തേക്ക് മാഹിപ്പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം. ഏപ്രില്‍ 29 മുതല്‍ മെയ് 10 വരെയാണ് ഗതാഗത നിയന്ത്രണം. കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരുന്ന ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താല്‍പ്പാലം വഴി പോകേണ്ടതാണ്. തലശ്ശേരിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചൊക്ലി-മേക്കുന്ന്-മോന്താല്‍പ്പാലം വഴിയോ, മാഹിപ്പാലത്തിന്റെ

തിരുവള്ളൂര്‍-ആയഞ്ചേരി റോഡില്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

വടകര: തിരുവള്ളൂര്‍-ആയഞ്ചേരി റോഡില്‍ പൊക്ലാറത്ത് താഴെ മുതല്‍ ആയഞ്ചേരി വരെ തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം. ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതം നിരോധിച്ചത്. പ്രവൃത്തി പൂര്‍ത്തിയാകുന്നവരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

കുറ്റ്യാടി-വലകെട്ട്- കൈപ്രം കടവ് റോഡില്‍ ഇന്ന് മുതല്‍ ഗതാഗത നിരോധനം; വിശദമായി അറിയാം

കുറ്റ്യാടി: കുറ്റ്യാടി – വലകെട്ട് – കൈപ്രം കടവ് റോഡില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ആണ് നാളെ (മാര്‍ച്ച് 21) മുതല്‍ ഗതാഗതം നിരോധിക്കുന്നത്. പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായി ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ടാറിങ് പ്രവൃത്തി; പൊക്ലാരത്ത് താഴെ- പള്ളിയത്ത് റോഡില്‍ നാളെ മുതല്‍ ഗതാഗതം നിരോധിക്കും

വടകര: പൊക്ലാരത്ത് താഴെ- പള്ളിയത്ത് റോഡില്‍ ഗതാഗതം നിരോധിച്ചു. മാണിക്കോത്ത് താഴെ പാലം മുതല്‍ പള്ളിയത്ത് വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായാണ് നിരോധനം. ജനുവരി മൂന്നു മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തിവെയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം തോടന്നൂര്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു. ആയഞ്ചേരിയില്‍നിന്ന് പള്ളിയത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബാവുപ്പാറ,

നിര്‍മാണ പ്രവൃത്തി; അഴിയൂര്‍ രണ്ടാം ഗേറ്റ് റോഡ് അടച്ചു

അഴിയൂര്‍: അഴിയൂര്‍ രണ്ടാം ഗേറ്റ് റോഡ് അടച്ചു. അഴിയൂര്‍ നാഷനല്‍ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് രണ്ടാം ഗേറ്റ് റോഡിലൂടെയുള്ള (കാരോത്ത് റോഡ്) ഗതാഗതം നിരോധിച്ചിരിക്കുന്നത്. ബുധനാഴ്ച്ച (01-11-2023) മുതല്‍ ജനുവരി 31 (31-1-2024) വരെ മൂന്ന് മാസത്തേക്ക് റോഡ് പൂര്‍ണമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരുവള്ളൂർ ചിറമുക്ക് – പെരിഞ്ചേരിക്കടവ് റോഡിലും, സായ് സ്ക്വയർ – കപ്പള്ളിത്താഴ റോഡിലും ഗതാഗതം നിരോധിച്ചു

വടകര: തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ ചിറമുക്ക് – പെരിഞ്ചേരിക്കടവ് റോഡും, സായ് സ്ക്വയർ – കപ്പള്ളിത്താഴ റോഡും നവീകരണ പ്രവൃത്തി ഇന്ന് ആരംഭിക്കും. ഇന്ന് മുതൽ പണി പൂർത്തിയാകുന്നത് വരെ വാഹനഗതാഗതം നിർത്തി വെച്ചിരിക്കുന്നതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.mid3]

പ്രത്യേക ശ്രദ്ധയ്ക്ക്; പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡില്‍ നാളെ മുതല്‍ ഗതാഗതം നിരോധിക്കും

പേരാമ്പ്ര: പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 25 മുതല്‍ ഗതാഗതം നിരോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാളെ മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിക്കും. ചെമ്പ്ര ഭാഗത്ത് നിന്ന് പേരാമ്പ്രക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ ചെമ്പ്ര തനിയോട്-പൈതോത്ത് റോഡ് വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

പ്രത്യേക ശ്രദ്ധയ്ക്ക്: വില്ല്യാപ്പള്ളി- ചെമ്മരത്തൂര്‍ റോഡില്‍ ഗതാഗതം നിരോധിക്കും

വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി- ചെമ്മരത്തൂര്‍ റോഡില്‍ ഗതാഗതം നിരോധിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. വില്ല്യാപ്പള്ളി ടൗണ്‍ ഭാഗത്തായ് കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായാണ്നിരോധനം ഏര്‍പ്പെടുത്തുന്നത്. സെപ്റ്റംബര്‍ 20 ബുധനാഴ്ച്ച മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചുന്നത് വരെയാണ് നിരോധനമെന്നും അറിയിച്ചു.

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; കായണ്ണ ജി.യു.പി.സ്‌കൂള്‍- പാടിക്കുന്ന് റോഡില്‍ ഗതാഗത നിയന്ത്രണം

കായണ്ണ: കായണ്ണ ജി.യു.പി സ്‌കൂള്‍- പാടിക്കുന്ന് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കി.മീ 3/000 മുതല്‍ 3/200 വരെ കള്‍വെര്‍ട്ട് പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. സെപ്റ്റംബര്‍ 4 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായാണ് അറിയിച്ചത്.

തിരുവള്ളൂര്‍ പഞ്ചായത്തിലെ ചെക്കോട്ടി ബസാര്‍-ചെമ്മരത്തൂര്‍ റോഡില്‍ ഗതാഗത നിരോധനം

വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ ചെക്കോട്ടി ബസാര്‍-ചെമ്മരത്തൂര്‍ റോഡില്‍ വാഹനഗതാഗതം താത്കാലികമായി നിരോധിച്ചു. ടാറിങ് നടക്കുന്നതിനാല്‍ ശനിയാഴ്ച മുതലാണ് വാഹനഗതാഗതം താത്കാലികമായി നിരോധിച്ചതെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.