Tag: job vaccancy

Total 43 Posts

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ജെ.പി.എച്ച് .എന്‍ തസ്തികയിലേക്ക് നിയമനം; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ സാമൂഹ്യ സുരക്ഷ മിഷന്‍ വയോമിത്രം പദ്ധതിയിലേക്ക് ജെ.പി.എച്ച്.എന്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 179 ദിവസത്തേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 15ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പ് കാര്യാലയത്തില്‍ നേരിട്ടോ ഇ-മെയില്‍

അധ്യാപകരാവാന്‍ യോഗ്യരാണോ? ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം

ചെറുവണ്ണൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. ഹൈസ്‌കൂള്‍ വിഭാഗത്തിലാണ് ഫിസിക്കല്‍ സയന്‍സ് അധ്യാപക തസ്തികയിലേക്കാണ് ഒഴിവുള്ളത്. താല്‍പര്യമുള്ള യോഗ്യരായവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ജനുവരി 29ന് തിങ്കളാഴ്ച രാവിലെ 9.30ന് സ്‌കൂള്‍ ഓഫീസില്‍ വെച്ചാണ് അഭിമുഖം നടക്കുന്നത്.

വടകര ഗവണ്‍മെന്റ് അയൂര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം; വിശദമായി അറിയാം

വടകര: വടകര ഗവണ്‍മെന്റ് അയൂര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നഴ്‌സിംഗ് അസിസ്റ്റന്റ്, ഫാര്‍മസി അറ്റന്‍ഡര്‍, കുക്ക്, സാനിറ്റേഷന്‍ വര്‍ക്കര്‍ എന്നീ തസ്തികകളിലേക്കാണ്‌ നിയമനം. ഫെബ്രുവരി 3ന് 10മണിക്ക് അഭിമുഖം നടത്തും. നഴ്‌സിങ്ങ് അസിസ്റ്റന്റ്, ഫാര്‍മസി അറ്റന്‍ഡര്‍ തസ്തികകളിലേക്ക് മുന്‍പരിചയം അഭികാമ്യം. വിശദ വിവരങ്ങള്‍ക്ക് 0496 2523304 എന്ന നമ്പറില്‍ ബന്ധപ്പെടുക.

അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു; വിശദ വിവരങ്ങള്‍ അറിയാം

അഴിയൂര്‍: അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ഒ.പി സേവനം അനുഷ്ടിക്കുന്നതിനായി ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 20ന് ഉച്ചക്ക് രണ്ട് മണിക്ക് അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0496-2500101, 9496048103.

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരാണോ? നിരവധി തൊഴിലവസരങ്ങളിലേക്ക് അഭിമുഖവുമായി ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍; വിശദവിവരങ്ങള്‍ അറിയാം

കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലേക്ക് ഒഴിവുള്ള തസ്തികകളില്‍ അഭിമുഖം. നിരവധി സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. ജനുവരി 20ന് രാവിലെ 10 മണിക്കാണ് അഭിമുഖം. ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള എച്ച് ആര്‍.ടി.എ സപ്പോര്‍ട്ട് (യോഗ്യത -എം.ബി.എ), എച്ച്.ആര്‍ ഇന്റേണ്‍ (എം.ബി.എ/ബി.ബി.എ), ഫൈബര്‍ സെയില്‍സ് ഓഫീസര്‍, ജിയോ ഫൈബര്‍

അധ്യാപകരാവാന്‍ യോഗ്യരാണോ? ഒഞ്ചിയം ഗവ. യു.പി സ്‌കൂളില്‍ ഒഴിവുണ്ട്; വിശദമായി അറിയാം

ഒഞ്ചിയം: ഒഞ്ചിയം ഗവ. യു.പി. സ്‌കൂളില്‍ അധ്യാപക ഒഴിവ്. ഹിന്ദി അധ്യാപക തസ്തികയിലേക്കാണ് ഒഴിവുള്ളത്. നിയമനം താല്‍ക്കാലികമായാണ്. താല്‍പര്യമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളില്‍ വച്ചാണ് അഭിമുഖം നടക്കുന്നത്. പങ്കെടുക്കുന്നവര്‍ ബന്ധപ്പെട്ട രേഖകളുമായി എത്തിച്ചേരണമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു.

അധ്യാപകരാവാന്‍ യോഗ്യരാണോ? മണിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുണ്ട്; വിശദ വിവരങ്ങള്‍ അറിയാം

മണിയൂര്‍: മണിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് തസ്തികയിലാണ് ഒഴിവുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. ബുധനാഴ്ച (03-01-2024) രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.

നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഫിസിഷ്യന്‍ നിയമനം; വിശദമായി അറിയാം

നാദാപുരം: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് ഫിസിഷ്യന്‍ തസ്തികയില്‍ അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ  http://www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 23നു വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

അധ്യാപക ജോലിയ്ക്ക് യോഗ്യരാണോ? വളയം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുണ്ട്; വിശദമായി അറിയാം

വളയം: വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. ഹയര്‍സെക്കന്‍ഡറി വിഭാഗം അറബിക് അധ്യാപക തസ്തികയിലേക്കാണ് ഒഴിവുള്ളത്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. നവംബര്‍ 28ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിയ്ക്ക് സ്‌കൂള്‍ ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072007542 ഈ നമ്പറില്‍ ബന്ധപ്പെടാാവുന്നതാണ്. [mid33]

അധ്യാപകരാവാന്‍ യോഗ്യരാണോ? പേരാമ്പ്ര പടത്തുകടവ് ഹോളിഫാമിലി എച്ച്.എസ്.എസില്‍ ഒഴിവുണ്ട്; വിശദമായി അറിയാം

പേരാമ്പ്ര: പടത്തുകടവ് ഹോളിഫാമിലി എച്ച്.എസ്.എസില്‍ അധ്യാപക ഒഴിവ്. എച്ച്.എസ്.എസ്.ടി. ജൂനിയര്‍ ഇംഗ്ലീഷ് തസ്തികയിലേക്കാണ് അധ്യാപകരെ അവശ്യമായുള്ളത്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ നവംബര്‍ 20നകം സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497864254 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.