Tag: Health

Total 54 Posts

മയൊണൈസ് പതിവായി കഴിക്കുന്നവരാണോ? എങ്കില്‍ ഗുരുതര പ്രശ്‌നങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു

ചെറുപ്പക്കാരുടെയും കുട്ടികളുടെയും പ്രിയപ്പെട്ട ആഹാര സാധനങ്ങളിലൊന്നായി ചുരുങ്ങിയ കാലംകൊണ്ട് മയൊണൈസ് മാറിക്കഴിഞ്ഞു. മന്തിക്കൊപ്പവും ചിക്കനും അല്‍ഫാമിനും എന്തിന് പത്തിരിക്കൊപ്പംവരെ മയൊണൈസ് ട്രെന്റായിക്കഴിഞ്ഞു. ഫാസ്റ്റ്ഫുഡിനൊപ്പം മയൊണൈസ് വീണ്ടും വീണ്ടും ചോദിച്ചുവാങ്ങുന്നവരാണ് യുവാക്കളില്‍ ഏറെയും. എന്നാല്‍ ഭക്ഷണത്തിന് രുചി കൂട്ടുമെങ്കിലും മയൊണൈസ് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് അമിതവണ്ണം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിങ്ങനെയുള്ള

കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കണ്ണുംനട്ടിരിപ്പാണോ, എങ്കില്‍ കണ്ണിനും കാഴ്ചക്കും കരുതലേകാന്‍ ഈ ശീലങ്ങള്‍ നല്ലതാണ്

ജോലിയുടെയും പഠനത്തിന്റെയും ഭാഗമായി ഒരു ദിവസത്തിന്റെ പകുതിയിലേറെ സമയവും  ക​മ്പ്യൂ​ട്ട​ർ സ്ക്രീ​നി​നു മു​ന്നി​ൽ ചിലവഴിക്കുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും. അത്തരം സാങ്കേതിക ഉപകരണങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒരു ജീവിതം ഈ കാലഘട്ടത്തില്‍ സാധ്യമല്ലെന്ന് തന്നെ പറയാം. സ്ഥിരമായി സ്ക്രീനിന് മുന്നില്‍ കണ്ണും നട്ടിരിക്കുമ്പോള്‍ അത് ത​ല​വേ​ദ​ന, കാ​ഴ്ച​മ​ങ്ങ​ൽ, ക​ണ്ണി​ന് അ​സ്വ​സ്ഥ​ത, ക​ണ്ണി​ൽ ഈ​ർ​പ്പ​മി​ല്ലാ​യ്മ തു​ട​ങ്ങി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്.

ഭക്ഷണം കേടാവാതിരിക്കാന്‍ ഫ്രിഡ്ജില്‍ വെച്ചാല്‍ തടികേടാകുമോ; ആഹാരസാധനങ്ങള്‍‌ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം

ഉപയോഗിച്ച് മിച്ചം വരുന്ന ആഹാര സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഫ്രിഡ്ജിനെ ആശ്രയിക്കുന്നവരാണ് എല്ലാവരും. എന്നാൽ ഇത്തരത്തിൽ ആഹാര സാധനങ്ങൾ ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുന്നത് എത്ര മാത്രം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ. പഴക്കം വന്ന മത്സ്യമാംസാദികൾ ഫ്രിജിഡിൽ വെച്ച് ഉപയോഗിക്കുന്നത് അണുബാധയ്ക്ക് ഇടയാക്കിയേക്കാം. ആഴ്ചകളോളം ഫ്രീസറുകളിൽ സൂക്ഷിച്ച ശേഷമാണ് മത്സ്യവും മാംസവുമെല്ലാം പാകം ചെയ്യാൻ എടുക്കുന്നത് തന്നെ. എന്നാൽ

ജോലിയുടെ ഭാഗമായും അല്ലാതെയും മണിക്കൂറുകളോളം ഇരിക്കാറുണ്ടോ; എങ്കിൽ ശരീരം പിണങ്ങി പണി തരും

ഇന്ന് ഒട്ടുമിക്ക ജോലികളും ലാപ്ടോപ്പിന് മുന്നിലിരുന്ന് ചെയ്യേണ്ടവയായതിനാല്‍ ജോലിയുടെ ഭാഗമായി പത്ത് മണിക്കൂറിനടുത്തും അതിലധികവും ഒരേ ഇരുപ്പിരിക്കുന്നവരും ജോലികഴിഞ്ഞ ശേഷം മൊബൈലില്‍ തോണ്ടിക്കൊണ്ട് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും ഒടിടികളിലും ഇരിക്കുന്നവരുമെല്ലാമായി ഇന്നത്തെ കാലത്ത് ഇരുത്തക്കാര്‍ കൂടി വരികയാണ് കൂടിക്കൊണ്ടിരിക്കുകയാണ്. മനസിന് ഇനിയുമിനിയും ഇരിക്കാമെന്ന് തോന്നിയാലും ശരീരത്തിന് ഈ ഇരുത്തം ഒരു പരിധിയിലധികമായാല്‍ അത് സഹിക്കാനേ കഴിയില്ല.

നിങ്ങളുടെ ആരോഗ്യത്തില്‍ പ്രായത്തിന്റെ നിഴല്‍ വീഴാന്‍ തുടങ്ങിയോ; ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശരിയായ ശ്രദ്ധവേണം

പ്രായത്തിനനുസൃതമായ മാറ്റങ്ങള്‍ മനുഷ്യശരീരത്തിലും ആരോഗ്യത്തിലും പ്രതിഫലിക്കപ്പെടുന്നത് തികച്ചും സാധാരണമായ കാര്യമാണ്. യൌവനത്തില്‍ വളരെ സുഗമമായി നടന്നുപോയ പല ശാരീരിക പ്രക്രിയകളും മധ്യവയസിലേക്ക് കടക്കുന്നതോടെ ബുദ്ധിമുട്ടുള്ളതായി മാറും. നമ്മുടെ മുഖം മുതല്‍ ആന്തരികാവയവങ്ങളില്‍ വരെ ഇത്തരം മാറ്റങ്ങള്‍ പ്രകടമാകുമെങ്കിലും ഈ മാറ്റങ്ങളെല്ലാം മനസിലാക്കാന്‍ പോലും പറ്റാത്തത്ര ചെറുതായതിനാല്‍ നമ്മള്‍ അവയെ തിരിച്ചറിയാതെ പോവുകയും പിന്നീട് അത് വളര്‍ന്ന്

ഇടക്കിടെ പല്ലുതേക്കുന്ന ശീലമുള്ളവരാണോ; എങ്കില്‍ പണികിട്ടാതെ സൂക്ഷിച്ചോളൂ, ഈ സന്ദര്‍ഭങ്ങളില്‍ പല്ലുതേക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും

ശരീരത്തിലെ മറ്റേത് അവയവത്തെയും പോലെ ആരോഗ്യകരമാക്കി വെക്കേണ്ടവയാണ് പല്ലുകളും. ആരോഗ്യമുള്ള പല്ലുകള്‍ നമ്മുടെ മൊത്തത്തിലുള്ള ശാരീരിക ക്ഷേമത്തിന് കൂടി അനിവാര്യമാണ്. അതുകൊണ്ട് തന്നെയാണ് ചെറുപ്പം മുതല്‍ പല്ലുകള്‍ മിനുക്കി വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വീടുകളിലും സ്കൂളുകളിലുമെല്ലാം നമ്മള്‍ക്ക് ഉപദേശങ്ങള്‍ കിട്ടുന്നത്. ദന്തസംരക്ഷണത്തിന്റെ ഭാഗമായി മിക്കവാറും ആളുകള്‍ രാവിലെയും രാത്രിയുമായി രണ്ട് നേരമെങ്കിലും പല്ല് തേക്കുന്നവരാണ്. എന്നാല്‍

ടോയ്ലറ്റിലും ഫോണിനെ ഒപ്പം കൂട്ടുമോ; എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗങ്ങളാണ്

ടോയ്ലറ്റിൽ ഫോൺ കൊണ്ടുപോയാലെന്താ പ്രശ്നം. അൽപം സമാധാനമായിട്ട് ഇരിക്കാൻ പറ്റുന്നത് ടോയ്‌ലറ്റിലാണ്. അവിടെയിരുന്ന് ഇൻസ്റ്റഗ്രാമിൽ റീൽസ് കാണാനും ഫേസ്ബുക്കിൽ പോസ്റ്റുകൾ നോക്കാനും വാട്സാപ്പിൽ ചാറ്റുചെയ്യാനുമൊക്കെ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. ഒറ്റനോട്ടത്തിൽ ഇത് ആർക്കും ശല്യമില്ലാത്ത ഒരു ശീലമായി തോന്നുമെങ്കിലും ഇത് കാരണം വരാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ബാത്ത്റൂമിൽ ദീർഘനേരം ഫോൺ ഉപയോഗിക്കുന്നത് ശാരീരിക പ്രശ്നങ്ങൾക്ക്

ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഒരൊറ്റ പ്രതിവിധി; ചൈനീസ് നെല്ലിക്കയെന്ന പോഷകസമ്പുഷ്ടമായ കിവി

വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ഒരു ഉത്തമ പ്രതിവിധിയാണ് കിവി എന്ന അത്ഭുത ഫലം. വിപണിയില്‍ സുലഭമാണെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ അത്രമാത്രം പോപുലറല്ലാത്ത കിവി ചൈനീസ് നെല്ലിക്ക എന്ന പേരിലും അറിയപ്പെടാറുണ്ട്. വിറ്റാമിന്‍ സി, നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങി ഒട്ടനവധി പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് കിവി. മധുരമുള്ള പല പഴങ്ങളും കഴിക്കാന്‍ സാധിക്കാത്തവരാണ് പ്രേഹരോഗികള്‍ എന്നാല്‍ മധുരിക്കുമെങ്കിലും പ്രമേഹരോഗികള്‍ക്കും ധൈര്യമായി

കൃത്യമായ ഉറക്കം കിട്ടുന്നില്ലേ; സംഗതി നിസാരമല്ല, കരുതിയിരിക്കണം ഉറക്കക്കുറവെന്ന വില്ലനെ

എന്താണ് ഉറക്കം ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുന്ന അവസ്ഥയാണ് ഉറക്കം. ഉറങ്ങുന്ന സമയത്ത് ഒരു വ്യക്തി ചലനമില്ലാത്ത അവസ്ഥയിലേക്ക് പോവുകയും തന്റെ പരിസരങ്ങളെ മറക്കുകയും ചെയ്യുന്നു. ശാരീരികവും മാനസികവുമായ  വളര്‍ച്ചക്കാവശ്യമായ ഒരു ജീവധർമ്മ പ്രക്രിയ കൂടിയാണ് ഉറക്കം. ക്ഷീണം മാറ്റി ഉമ്മേഷം കൊണ്ടുവരാന്‍ നല്ല ഉറക്കം കൊണ്ട് സാധിക്കും.  ഉറക്കക്കുറവോ ഉറക്കമില്ലായ്മയോ ഉണ്ടോ ഉറക്കത്തിന് ഇത്രയേറെ

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാറുണ്ടോ, പേരയ്ക്ക കഴിക്കാറുണ്ടോ? ശരീരത്തില്‍ എന്ത് സംഭവിക്കുമെന്നറിയാം

നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഫലമാണ് പേരയ്ക്ക. മിക്ക വീടുകളില്‍ പേരയ്ക്ക ചെടിയുമുണ്ടാകും. വിറ്റാമിന്‍ എ, സി, ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. പേരയ്ക്കയുടെ ഫലം മാത്രമല്ല ഇലയും ഏറെ ഔഷധ ഗുണമുള്ള ഒന്നാണ്. ജീവിതശൈലി രോഗങ്ങള്‍ കാരണം പ്രയാസപ്പെടുന്നവര്‍ക്ക് പേരയ്ക്ക ഏറെ ഗുണം ചെയ്യും. പേരയ്ക്കയില്‍