വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട്; കായക്കൊടിയില്‍ വീടിന് തീപിടിച്ചു


കായക്കൊടി: വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് കായക്കൊടി ചങ്ങരംകുളത്ത് വീടിന് തീപ്പിടിച്ചു. ചങ്ങരംകുളം താഴെ കുറുങ്ങാട്ടില്‍ രാജന്റെ വീടിന്റെ മുകള്‍ നിലയിലാണ് തീപ്പിടുത്തമുണ്ടായത്.

വൈദ്യുതി ഉപകരണങ്ങള്‍, വയറിങ്, അലമാര, വസ്ത്രങ്ങള്‍, കട്ടില്‍, കിടക്ക, ജനല്‍, ബാത്ത് റൂമിന്റെ വാതില്‍ തുടങ്ങി മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു. വ്യാഴാഴ്ച്ച വൈകുന്നേരമാണ് സംഭവം.

ജനല്‍ചില്ല് വീണുടയുന്ന ശബ്ദംകേട്ട് മുകളിലേക്ക് കയറിനോക്കിയപ്പോഴാണ് വീട്ടുകാര്‍ തീപ്പിടിച്ചത് കാണുന്നത്. ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി തീയണയ്ക്കുകയായിരുന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. വീട്ടുകാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.