ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യ; ഭർതൃമാതാവ് റിമാന്റിൽ, പിടികൂടിയത് കോഴിക്കോട് ലോഡ്ജിൽ നിന്ന്


നാദാപുരം: ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മരണപ്പെട്ട ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ മാതാവ് തണ്ടാർകണ്ടി നബീസയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇവരെ കോഴിക്കോട്ടെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി .

ഷബ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മറ്റു പ്രതികളായ ഭർത്താവ് ഹബീബ്, ഭർതൃസഹോദരി, ഭർതൃ പിതാവ് എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന ഹബീബിന്റെ അമ്മാവൻ ഹനീഫയുടെ ജാമ്യാപേക്ഷയും കോടതി വ്യാഴാഴ്ച പരിഗണിക്കുന്നുണ്ട്. ഷബ്നയുടെ മരണവുമായി ബന്ധപ്പെട്ട് കേസിൽ ഭർത്താവിന്റെ അമ്മാവൻ ഹനീഫയും മാതാവ് നബീസയുമാണ് ഇതുവരെ അറസ്റ്റിലായത് . ഹനീഫ ഷബ്നയെ മർദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ബന്ധുക്കൾ നേരത്തെ പുറത്തു വിട്ടിരുന്നു.