എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് കാപ്പാട് തുടക്കം; ഉദ്ഘാടനം മദ്രാസ് ചീഫ് ജസ്റ്റിസായിരുന്ന കെ.ചന്ദ്രു


കൊയിലാണ്ടി: എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കാപ്പാട് വച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്. പ്രതിനിധി സമ്മേളനം മദ്രാസ് ചീഫ് ജസ്റ്റിസായിരുന്ന കെ.ചന്ദ്രു വൈകീട്ട് ഏഴ് മണിക്ക് ഉദ്ഘാടനം ചെയ്യും.

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 20,000 വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന റാലിയും പൊതു സമ്മേളനവും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. പൊതുസമ്മേളനം എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ.ബിജു ഉദ്ഘാടനം ചെയ്യും.

എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിന്‍ ദേവ് തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മേളനം ഞായറാഴ്ച സമാപിക്കും.

പൊതുസമ്മേളനം നടക്കുന്ന അഭിമന്യു നഗറില്‍ സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ ടി.കെ.ചന്ദ്രന്‍ ഇന്നലെ പതാക ഉയര്‍ത്തി.