വാണിജ്യ പാചകവാതക സിലിണ്ടറിന്റെയും സി.എന്‍.ജിയുടെയും വില കുത്തനെ കൂട്ടി; പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല


കോഴിക്കോട്: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന്റെയും കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസിന്റെയും (സി.എന്‍.ജി) വില കുത്തനെ വര്‍ധിപ്പിച്ചു. വാണിജ്യ പാചകവാതക സിലിണ്ടറിന് 256 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. കിലോഗ്രാമിന് 75 രൂപയായിരുന്ന സി.എന്‍.ജിയുടെ വില 80 രൂപയാക്കി ഉയര്‍ത്തി.

ഇതോടെ ഗാര്‍ഹികാവശ്യത്തിന് അല്ലാത്ത സിലിണ്ടറുകളുടെ വില 2256 രൂപയായി. അതേസമയം ഇന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല.