‘കായിക മേഖലയില്‍ വിദ്യാര്‍ത്ഥികളെ ഉയര്‍ത്തി കൊണ്ട് വരേണ്ടവര്‍ തന്നെ ഗ്രൗണ്ടുകള്‍ ഇല്ലാതാകാന്‍ ശ്രമിക്കരുത്’; സമര സമിതിക്ക് പിന്തുണയറിയിച്ച് എസ്.ഡി.പി.ഐ നേതാക്കള്‍ പുത്തൂരിലെ മിനിസ്റ്റേഡിയം സന്ദര്‍ശിച്ചു


വടകര: പുത്തൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസിലെ കെട്ടിടം മിനിസ്റ്റേഡിയത്തില്‍ നിര്‍മിക്കുന്നതില്‍ നിന്ന് സ്‌കൂള്‍ അതികൃതര്‍ പിന്‍ മാറണമെന്ന് എസ്.ഡി.പി.ഐ മുന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപെട്ടു. കായിക മേഖലയില്‍ വിദ്യാര്‍ത്ഥികളെ ഉയര്‍ത്തി കൊണ്ട് വരേണ്ടവര്‍ തന്നെ ഗ്രൗണ്ടുകള്‍ ഇല്ലാതാകാന്‍ ശ്രമിക്കരുതെന്നും സ്റ്റേഡിയത്തിന് വേണ്ടി സമരത്തിനിറങ്ങിയ സമര സമിതിക്ക് എസ്.ഡി.പി.ഐ പിന്തുണ അറിയിക്കുന്നതായും സ്റ്റേഡിയം സന്ദര്‍ശിച്ചു കൊണ്ട് ഭാരവാഹികള്‍ പറഞ്ഞു.

മുന്‍സിപ്പല്‍ പ്രസിഡന്റ് സമദ് മാക്കൂല്‍, സെക്രട്ടറി കെ.വി.പി ഷാജഹാന്‍, വൈസ് പ്രസിഡന്റ്മാരായ നിസാം പുത്തൂര്‍, ജോയിന്‍ സെക്രട്ടറി അഷ്‌കര്‍ എം വി.റഫീഖ് പണിക്കോട്ടി, മുസ്തഫ മാക്കൂല്‍, സജീര്‍ അലാന്റവിട, അബ്ദുല്‍ ഗഫൂര്‍ പുത്തൂര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.