ഇനി മില്ലറ്റ് വിപ്ലവം; വടകര പഴങ്കാവില്‍ കര്‍ഷക കൂട്ടായ്മയുടെ മില്ലറ്റ് കൃഷി വിളവെടുപ്പുത്സവം


വടകര: പഴങ്കാവിലെ പള്ളിയെരഞ്ഞി പ്രദേശത്ത് ഹരിത കേരളം മിഷന്‍, മില്ലറ്റ് മിഷന്‍, കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ വടകര നഗരസഭ നടത്തിയ മില്ലറ്റി കൃഷി വിളവെടുത്തു. കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു വിളവെടുപ്പ്‌.

കർഷക കൂട്ടായ്മ അംഗങ്ങളായ പി.പി ബാലകൃഷ്ണൻ, വി.പി ശശി, ബാബു മാണിക്കോത്ത്, ജയചന്ദ്രൻ തോട്ടത്തിൽ,വിനോദൻ പി, സരീഷ് കെ, വടകര നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ സന്ധ്യ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന പി, മില്ലറ്റ് മിഷൻ പ്രതിനിധി സനേഷ് കുമാർ, ദാമോദരൻ നായർ നേറംവെളളി, എം. വിജയൻ,അജിതാ ബാബു, ബിന്ദു ശശി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

നഗരസഭ ഏറ്റെടുത്ത നെറ്റ് സീറോ കാര്‍ബണ്‍ കേരളം പദ്ധതിയുടെ ഭാഗമായാണ് മില്ലറ്റ് കൃഷി ആരംഭിച്ചത്. കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ എ എസ് ആണ് കഴിഞ്ഞ ഡിസംബറിൽ പദ്ധതി ഉദ്ഘാടനം ചെയ്തത്‌. മില്ലറ്റ് കൃഷിയുടെ വിജയസാധ്യത കണ്ടെത്തി മുഴുവൻ തരിശു പ്രദേശങ്ങളിലും കൃഷി വ്യാപിപ്പിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്‌.