ചോമ്പാൽ ഹാർബറിൽ മെയ് ദിന റാലി സംഘടിപ്പിച്ചു


ചോമ്പാല : ചോമ്പാൽ മത്സ്യ വിതരണ തൊഴിലാളി യൂണിയന്റെ നേതൃത്തിൽ മെയ് ദിന റാലി സംഘടിപ്പിച്ചു. ഹാർബറിൽ സംഘടപ്പിച്ച റാലിക്ക് യൂണിയൻ പ്രസിഡന്റ് സുബ്രഹ്മണ്യൻ, സെക്രട്ടറി ഷംസീർ ചോമ്പാല, മഹമൂദ് വള്ളിക്കാട്, റഷീദ് മടപ്പള്ളി, അലി പാനൂർ, സലീം അഴിയൂർ,രാജേഷ് മാട്ടു, നാസർ എടച്ചേരി, ഷമീർ വടകര തുടങ്ങിയവർ നേതൃത്വം നൽകി.

എണ്‍പതോളം രാജ്യങ്ങളാണ് മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുന്നത്. തൊഴിലാളി വര്‍ഗത്തിന്റെ കഠിനാധ്വാനത്തെ ആദരിക്കുന്നതിനൊപ്പം തൊഴില്‍ അവകാശങ്ങളെ കുറിച്ചും അവരുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നീ ലക്ഷ്യങ്ങളും ഓര്‍മപ്പെടുത്തുകയും ചെയ്യുകയാണ് ഓരോ വര്‍ഷവും മെയ് ദിനവും.