ആയഞ്ചേരിയിൽ മെയ് ദിനാഘോഷം സംഘടിപ്പിച്ച് എഐടിയുസി


ആയഞ്ചേരി : എഐടിയുസി ആഭിമുഖ്യത്തിൽ ആയഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനം ആഘോഷിച്ചു. മെയ് ദിന തൊഴിലാളി സംഗമം ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

കെ.സി രവി അധ്യക്ഷത വഹിച്ചു. കെ.പി പവിത്രൻ, ടി സുരേഷ്, സി രാജീവൻ, കെ സുനിത തുടങ്ങിയവർ സംസാരിച്ചു. മെയ് ദിന റാലിക്ക് പി കെ ചന്ദ്രൻ, കമല സുമാലയം, സി പി രവി, എൻ എം വിമല, പി അനീഷ് നേതൃത്വം നൽകി.

തൊഴിൽ സമയം എട്ടു മണിക്കൂറായി പോരാട്ടത്തിലൂടെ നേടിയെടുത്തതിന്‍റെ ഓർമ്മയ്ക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത് രക്തസാക്ഷികളായതിന്‍റെ ഓർമ പുതുക്കുകയാണ് ലോകമെമ്പാടുമുള്ള തൊഴിലാളികൾ.