അധ്യാപക ജോലി തേടുകയാണോ? വടകരയില്‍ ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപക നിയമനം, വിശദാംശങ്ങള്‍


വടകര: മാടാക്കര ജി.എഫ്.എല്‍.പി. സ്‌കൂളില്‍ എല്‍.പി.എസ്.ടി. ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം എട്ടിന് രാവിലെ 10.30ന് സ്‌കൂളില്‍.

വടകര: പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി. വിഭാഗം ജൂനിയര്‍ ഹിന്ദി തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍.

ചോറോട്: ചോറോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി അധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം എട്ടിന് രണ്ടുമണിക്ക് സ്‌കൂള്‍ ഓഫീസില്‍.

വടകര: വടകര ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഹ്യുമാനിറ്റീസ് ആന്‍ഡ് ലാംഗ്വേജ് (എച്ച്.എസ്.എ. സോഷ്യല്‍സയന്‍സ്) തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം ഒമ്പതിന് രാവിലെ 10.30-ന് സ്‌കൂളില്‍.

ചെരണ്ടത്തൂര്‍: ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ്. കോളേജില്‍ സുവോളജി വിഭാഗത്തില്‍ അധ്യാപക ഒഴിവുണ്ട്. അപേക്ഷ [email protected] എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 7902415733.

തൊട്ടില്‍പ്പാലം: കാവിലുമ്പാറ ഗവ. ഹൈസ്‌കൂളില്‍ ഓഫീസ് അസിസ്റ്റന്റ്, എല്‍.പി.എസ്.ടി. താത്കാലിക ഒഴിവുകളിലേക്ക് വെള്ളിയാഴ്ച രാവിലെ 11-ന് കൂടിക്കാഴ്ച നടക്കും.

മണിയൂര്‍: മണിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി. സോഷ്യല്‍സയന്‍സ്, നാച്ചുറല്‍ സയന്‍സ് ഒഴിവുകളിലേക്ക് താത്കാലികനിയമനം നടത്തുന്നു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സോഷ്യല്‍ സയന്‍സ്, 11 മണിക്ക് നാച്ചുറല്‍ സയന്‍സ് വിഷയങ്ങളുടെ അഭിമുഖം നടക്കും.

വടകര: ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചിത്രകലാ അധ്യാപകന്റെയും (പാര്‍ട്ട് ടൈം), എല്‍.പി. വിഭാഗത്തില്‍ കായികാധ്യാപകന്റെയും (ഫുള്‍ടൈം) ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ഒമ്പതിന് 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍.

കൊയിലാണ്ടി: കൊയിലാണ്ടി മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം. ഗവ. കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 14ന് 11 മണിക്ക് നടത്തും. യു.ജി.സി. നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാകാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ഥികള്‍ 10.30ന് മുമ്പായി എത്തണം.

കായണ്ണ ബസാര്‍: ഗവ. യു.പി സ്‌കൂള്‍ ഫുള്‍ ടൈ ജൂനിയര്‍ ഹിന്ദി അധ്യാപക നിയമനത്തിന് കൂടിക്കാഴ്ച്ച വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2മണിക്ക് നടക്കും.

ബാലുശ്ശേരി: ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം അധ്യാപക നിയമനത്തിനുള്ള അഭിമുഖം വെള്ളിയാഴ്ച 10.30ന് നടക്കും.

പൂക്കാട്: പൂക്കാട് കാപ്പാട് ഗവ. മാപ്പിള യു.പി. സ്‌കൂളില്‍ അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒന്‍പ തിന് 10.30ന്.

പെരുമണ്ണ:ഇ.എം.എസ്. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം(ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍) വിഷയങ്ങള്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ ഒമ്പതിന് രാവിലെ 10-ന് നടക്കും. ഫോണ്‍: 04952433420.